മലപ്പുറം: ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. വേങ്ങര കൂരിയാട് സ്വദേശിയായ 32 വയസുകാരനും വള്ളിക്കുന്ന് ആനങ്ങാടി സ്വദേശിയായ 24 വയസുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഇതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി.
മലപ്പുറത്ത് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
മലപ്പുറം ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച രണ്ട് പേരേയും മഞ്ചേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
മാര്‍ച്ച് 19ന് അബുദാബിയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ വേങ്ങര സ്വദേശി സര്‍ക്കാരിന്‍റെ എല്ലാ മാര്‍ഗ നിര്‍ദേശങ്ങളും പാലിച്ച് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു. രോഗ ലക്ഷണങ്ങള്‍ കാണിച്ചതോടെയാണ് ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ഐ.എക്‌സ് 348 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ഇയാള്‍ കേരളത്തില്‍ എത്തിയത്. മാര്‍ച്ച് 21ന് ദുബൈയില്‍ നിന്ന് കൊച്ചി വിമാനത്താവളത്തില്‍ എത്തിയ ആനങ്ങാടി സ്വദേശിയും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. എയര്‍ അറേബ്യയുടെ ജി 9- 425 വിമാനത്തിലാണ് ഇയാള്‍ കേരളത്തിലെത്തിയത്. ഇയാളില്‍ രോഗ ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്നാണ് മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.
മാര്‍ച്ച് 19ന് രാവിലെ അഞ്ചു മണിക്ക് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ഐ.എക്‌സ് 348 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലും 21ന് പുലര്‍ച്ചെ മൂന്നു മണിക്ക് ദുബായിയില്‍ നിന്ന് കൊച്ചിയിലെത്തിയ എയര്‍ അറേബ്യയുടെ ജി 9 - 425 വിമാനത്തിലും വൈറസ് ബാധിതര്‍ക്കൊപ്പം യാത്ര ചെയ്തവര്‍ നേരിട്ട് ആശുപത്രികള്‍ സന്ദര്‍ശിക്കുകയോ പൊതു സമ്പര്‍ക്കത്തിലേര്‍പ്പെടുകയോ ചെയ്യാതെ ജില്ലാതല കണ്‍ട്രോള്‍ സെല്ലിലെ 0483 - 2737858, 2737857, 2733251, 2733252, 2733253 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.