മലപ്പുറം: വേങ്ങര കടലുണ്ടിപ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപ്പെട്ടു. ഇവരിൽ ഒരാളെ രക്ഷപ്പെടുത്തി. രണ്ട് പേരെ കാണാതായി.
മലപ്പുറത്ത് ഒഴുക്കിൽപ്പെട്ട് രണ്ട് പേരെ കാണാനില്ല; ഒരാളെ രക്ഷപ്പെടുത്തി - kadalundippuzha Malappuram
ഒഴുക്കിൽപ്പെട്ട ഇസ്‌മായിലിനെയും മകൻ മുഹമ്മദ് ഷമ്മിലിനെയുമാണ് കാണാതായത്. ഇവരുടെ കൂടെ ഉണ്ടായിരുന്ന കുട്ടിയെ രക്ഷപ്പെടുത്തി
മലപ്പുറത്ത് ഒഴുക്കിൽപ്പെട്ട രണ്ട് പേരെ കാണാനില്ല; ഒരാളെ രക്ഷപ്പെടുത്തി
ബാക്കിക്കയം റഗുലേറ്റർ കം ബ്രിഡ്‌ജിന് സമീപത്താണ് സംഭവം നടന്നത്. ബ്രിഡ്‌ജിന് സമീപം താമസിക്കുന്ന കാവുങ്ങൽ ഇസ്‌മായിലിനെയും മകൻ മുഹമ്മദ് ഷമ്മിലിനെയുമാണ് കാണാതായത്. ഇവരുടെ കൂടെ ഉണ്ടായിരുന്ന കുട്ടിയെയാണ് രക്ഷപ്പെടുത്തിയത്. പുഴയിൽ തിരച്ചിൽ തുടരുന്നു.
Last Updated : Sep 25, 2020, 3:46 PM IST