മലപ്പുറം :കരിപ്പൂരിൽ മുണ്ടോട്ടുപാടത്ത് കനത്ത മഴയിൽ വീട് തകർന്ന് രണ്ട് കുട്ടികൾ മരിച്ചു. പുലർച്ചെ 4 മണിയോടെയാണ് സംഭവം. റിസ്വാന (8) റിൻസാന (ഏഴ് മാസം) എന്നിവരാണ് മരിച്ചത്. കരിപ്പൂർ സ്വദേശി മുഹമ്മദ് കുട്ടിയുടെ വീടാണ് തകർന്നത്. ഇദ്ദേഹത്തിന്‍റെ മക്കള്‍ക്കാണ് ജീവഹാനിയുണ്ടായത്.
അപകടം നടന്നയുടൻ തന്നെ രണ്ട് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണതാണ് അപകട കാരണം. ഉറങ്ങിക്കിടന്ന കുട്ടികളുടെ മുകളിലേക്ക് പതിക്കുകയായിരുന്നു.