കേരളം

kerala

ETV Bharat / state

മലപ്പുറം എടവണ്ണയിൽ തെരുവുനായയുടെ ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്ക് - പട്ടികടിച്ച്

തൊഴിലുറപ്പ് ജോലി ചെയ്‌തിരുന്ന എടവണ്ണ പത്തപ്പിരിയം സ്വദേശി പി രാമകൃഷ്ണനും, ഫർണിച്ചർ തൊഴിലാളിയായ അനിൽകുമാറിനുമാണ് തെരുവുനായയുടെ കടിയേറ്റത്.

street dog attack in Malappuram  street dog attack men in edavanna  തെരുവുനായയുടെ ആക്രമണം  പട്ടികടിച്ച്  പേപ്പട്ടി ആക്രമണം
മലപ്പുറം എടവണ്ണയിൽ തെരുവുനായയുടെ ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്ക്

By

Published : Jul 16, 2021, 8:15 PM IST

മലപ്പുറം: എടവണ്ണ പത്തപ്പിരിയത്ത് തെരുവുനായയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്. തൊഴിലുറപ്പ് ജോലി ചെയ്തിരുന്ന എടവണ്ണ പത്തപ്പിരിയം സ്വദേശി പി രാമകൃഷ്ണനും, ഫർണിച്ചർ തൊഴിലാളിയായ അനിൽകുമാറിനുമാണ് തെരുവുനായയുടെ കടിയേറ്റത്.

പരിക്കേറ്റവർ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സ തേടി. ഫർണിച്ചർ ജോലി ചെയ്യുന്നതിനിടെയാണ് പിപി അനിൽ കുമാറിന് തെരുവുനായയുടെ കടിയേറ്റത്.

വിഷയത്തിൽ അടിയന്തര നടപടിയും, നഷ്ടപരിഹാരം ആവശ്യപ്പെട്ട് റിട്ട. ജസ്റ്റിസ് എസ്. സിരിജഗൻ കമ്മിറ്റിക്കും, എടവണ്ണ പഞ്ചായത്ത് സെക്രട്ടറിക്കും, പ്രസിഡന്‍റിനും പി രാമകൃഷ്ണൻ പരാതി നൽകിയിട്ടുണ്ട്.

Also read: ഓൺലൈൻ ക്ലാസിൽ അധ്യാപകനെന്ന വ്യാജേന ഫോൺ വിളി; കുട്ടികളുടെ നഗ്ന ഫോട്ടോകൾ ആവശ്യപ്പെട്ടു

പഞ്ചായത്ത് പരിധിയിൽ തെരുവ് നായകളുടെ ആക്രമണങ്ങൾ ഇതിനു മുമ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്കൂൾ വിദ്യാർഥികളും അധ്യാപകരും അടക്കം തെരുവുനായയുടെ ആക്രമണത്തിന് ഇരയായിരുന്നു.

ABOUT THE AUTHOR

...view details