മലപ്പുറം:ജില്ലയിൽ വൻ കുഴൽപണവേട്ട. 1.45 കോടി രൂപയാണ് മലപ്പുറത്ത് നിന്ന് ഇന്ന് (12.03.2022) പിടികൂടിയത്. സംഭവത്തിൽ എറണാകുളം തോപ്പുംപടി സ്വദേശികളായ രാജു, അനിൽ എന്നിവരെ പിടികൂടി. കാറിന്‍റെ രഹസ്യ അറയിൽ ഒളിപ്പിപ്പിച്ച് കടത്താൻ ശ്രമിച്ച കുഴൽപണമാണ് പിടികൂടിയത്. ഇതോടെ മൂന്ന് ദിവസംകൊണ്ട് നാലര കോടിയോളം രൂപയാണ് മലപ്പുറത്ത് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.
മലപ്പുറത്ത് വീണ്ടും കുഴൽപണവേട്ട; 1.45 കോടി രൂപയുമായി രണ്ടുപേർ പിടിയിൽ - കുഴൽപണം കടത്തിയ രണ്ട് പേർ പിടിയിൽ
കാറിന്‍റെ രഹസ്യ അറയിൽ ഒളിപ്പിപ്പിച്ച് കടത്താൻ ശ്രമിച്ച കുഴൽപണമാണ് പിടികൂടിയത്.
മലപ്പുറത്ത് വീണ്ടും കുഴൽപ്പണവേട്ട; 1.45 കോടി രൂപയുമായി രണ്ടുപേർ പിടിയിൽ
കഴിഞ്ഞ ദിവസം അനധികൃതമായി കടത്താന്‍ ശ്രമിച്ച 1,80,50000 രൂപയുടെ കുഴല്‍പണം പിടികൂടിയിരുന്നു. മലപ്പുറം വളാഞ്ചേരിയില്‍ നടത്തിയ വാഹന പരിശോധനയിലാണ് പണം കണ്ടെടുത്തത്. സംഭവത്തില്‍ എറണാകുളത്ത് താമസിക്കുന്ന പൂനെ സ്വദേശികളായ ദമ്പതികളെ പൊലീസ് പിടികൂടിയിരുന്നു.
READ MORE:മലപ്പുറത്ത് 1.80 കോടിയുടെ കുഴൽപ്പണവുമായി പൂനെ ദമ്പതികൾ പിടിയിൽ