കേരളം

kerala

ETV Bharat / state

കിണര്‍ വെള്ളം മലിനം; അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി - മഞ്ഞപ്പിത്തം ലേറ്റസ്റ്റ്

പ്രദേശത്തെ കിണറുകളില്‍ മഴ വെള്ളത്തിനൊപ്പം മാലിന്യവുമെത്തിയെന്ന സംശയമാണ് രോഗഭീതിക്ക് പിന്നില്‍ .

കിണര്‍ വെള്ളം മലിനം; അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി

By

Published : Nov 24, 2019, 10:33 AM IST

Updated : Nov 24, 2019, 11:05 AM IST

മലപ്പുറം: ബാബര്‍മുക്ക് കോളനിയിലെ കിണര്‍ വെള്ളത്തില്‍ മാലിന്യം കലരുന്നുവെന്ന് പരാതി. റോഡിന് സമീപമുള്ള 30 കിണറുകളിലെ ജലത്തിന് ചുവപ്പ് നിറം വന്നതാണ് സംശയത്തിന് ഇടയാക്കിയത്. കഴിഞ്ഞ ഒരാഴ്‌ചക്കിടെ പ്രദേശത്തെ രണ്ട് യുവതികള്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്.

മലപ്പുറം എടക്കരയിലാണ് സംഭവം.

പെരുങ്കുളം റോഡിന് അഴുക്ക് ചാലില്ലാത്തതിനാല്‍ ഈ മലിന ജലം കിണറുകളിലേക്കാണ് ഒഴുകിയെത്തുന്നതെന്ന് പ്രദേശ വാസികള്‍ പരാതിപ്പെടുന്നു.

പഞ്ചായത്ത് അധികാരികളെ വിവരം അറിയിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്ന് നാട്ടുകാർ പരാതി പറയുന്നു. വിവരം ആരോഗ്യ വകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. പ്രദേശത്തെ കിണറുകളിലെ വെള്ളം വിദഗ്ദ പരിശോധനയ്ക്ക് അയക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Last Updated : Nov 24, 2019, 11:05 AM IST

ABOUT THE AUTHOR

...view details