കേരളം

kerala

ETV Bharat / state

എംഡിഎംഎ മയക്കുമരുന്നുമായി രണ്ട് പേർ മലപ്പുറത്ത് പിടിയിൽ - മയക്കുമരുന്ന് പിടിച്ചു

ഒരു മൈക്രോഗ്രാം ഉപയോഗിച്ചാൽ 48 മണിക്കൂറോളം ഉന്മാദാവസ്ഥയിലെത്തും. എന്നാൽ അളവും ഉപയോഗക്രമവും പിഴച്ചാൽ 48 മണിക്കൂറിനുള്ളിൽ മരണവും സംഭവിക്കാം എന്നതാണ് എംഡിഎംഎയുടെ പ്രത്യേകത.

MDMA seized  max jelly ecstasy  drug seizure  kaalikavu drug seizure  എംഡിഎംഎ പിടിച്ചു  മയക്കുമരുന്ന് പിടിച്ചു  കാളികാവ് മയക്കുമരുന്ന് വേട്ട
അപകടകാരിയായ എംഡിഎംഎ മയക്കുമരുന്നുമായി രണ്ട് പേർ മലപ്പുറത്ത് പിടിയിൽ

By

Published : Nov 19, 2020, 6:55 PM IST

Updated : Nov 19, 2020, 7:05 PM IST

മലപ്പുറം: അന്താരാഷ്ട്ര വിപണിയിൽ ഏറെ ആവശ്യക്കാരുള്ള മയക്കുമരുന്നുമായി രണ്ട് യുവാക്കൾ കാളികാവ് പൊലീസിന്‍റെ പിടിയിൽ. 'മാക്‌സ് ജെല്ലി എക്സ്റ്റസി' എന്നറിയപ്പെടുന്ന നാല് ഗ്രാം എംഡിഎംഎയുമായാണ് കാളികാവ് ചാഴിയോട് പാലത്തിന് സമീപം പെരിന്തൽമണ്ണ സ്വദേശികളായ നൗഫൽ (23) ,ഫായിസ് (24 ) എന്നിവരെ പിടികൂടിയത്. ഇവരിൽ നിന്നും കഞ്ചാവ് പൊതികളും പിടിച്ചെടുത്തു. എംഡിഎംഎയുടെ 10 ഗ്രാം കൈവശം വെയ്ക്കുന്നത് 20 വർഷം വരെ കഠിന തടവ് കിട്ടാവുന്ന കുറ്റമാണ്. വെറും ഒരു മൈക്രോ ഗ്രാം മാത്രം ഉപയോഗിച്ചാൽ 48 മണിക്കൂറോളം ഉന്മാദാവസ്ഥയിലെത്തും. അളവും ഉപയോഗക്രമവും പാളിയാൽ 48 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കാം. കഞ്ചാവ് പോലെയുള്ള മയക്കുമരുന്നുകൾക്ക് ഇപ്പോൾ യുവാക്കൾക്കിടയിൽ ഡിമാൻഡ് കുറവാണെന്നാണ് എക്സൈസ്-പൊലീസ് അധികൃതർ പറയുന്നത്. കാളികാവ് പൊലീസ് ഇൻസ്പെക്‌ടർ ജ്യോതികുമാറിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.

എംഡിഎംഎ മയക്കുമരുന്നുമായി രണ്ട് പേർ മലപ്പുറത്ത് പിടിയിൽ
Last Updated : Nov 19, 2020, 7:05 PM IST

ABOUT THE AUTHOR

...view details