മലപ്പുറത്ത് ലഹരി വസ്തുക്കളുമായി രണ്ട് പേർ പിടിയിൽ - Malappuram
പാണ്ടിമുറ്റത്ത് കാറിൽ വിതരണത്തിനെത്തിച്ച മാരക മയക്കുമരുന്ന് ഇനത്തിൽപെട്ട 7700 മില്ലിഗ്രാം എംഡിഎംഎ, 3800 മില്ലിഗ്രാം ഹാഷിഷ് ഓയിലുമാണ് പിടികൂടിയത്.
മലപ്പുറം:മലപ്പുറത്ത് മയക്കുമരുന്നും ഹാഷിഷ് ഓയിലുമായി രണ്ട് പേർ പിടിയിൽ. തിരൂർ താനാളൂർ നിരപ്പിൽ സ്വദേശി തോട്ടുങ്ങൽ വീട്ടിൽ പ്രബീഷ്, ഒഴൂർ തലക്കാട്ടൂർ സ്വദേശി സജീവ് എന്നിവരാണ് പിടിയിലായത്. തിരൂരങ്ങാടി പാണ്ടിമുറ്റത്ത് കാറിൽ വിതരണത്തിനെത്തിച്ച മാരക മയക്കുമരുന്ന് ഇനത്തിൽപെട്ട 7700 മില്ലിഗ്രാം എംഡിഎംഎ, 3800 മില്ലിഗ്രാം ഹാഷിഷ് ഓയിലുമാണ് പിടികൂടിയത്. പരപ്പനങ്ങാടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.കെ മുഹമ്മദ് ഷഫീഖിന്‍റെ നേതൃത്വത്തിലുള്ള സംഘവും മലപ്പുറം എക്സൈസ് ഇന്‍റലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലാകുന്നത്.