കേരളം

kerala

ETV Bharat / state

മലപ്പുറത്ത് കഞ്ചാവും മാരകായുധങ്ങളുമായി രണ്ട് പേർ പിടിയിൽ

വെട്ടത്തൂർ മേൽക്കുളങ്ങര സ്വദേശി നജീബ് റഹ്മാൻ (29), പെരിന്തൽമണ്ണ വലിയങ്ങാടി സ്വദേശി നൗഫൽ എന്നിവരാണ് മലപ്പുറം ഇ.ഐ ആൻ്റ് ഐ.ബി എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്.

Two arrested with cannabis and deadly weapons in Malappuram  മലപ്പുറത്ത് കഞ്ചാവും മാരകായുധങ്ങളുമായി രണ്ട് പേർ പിടിയിൽ  കഞ്ചാവ് പിടികൂടി  രണ്ട് പേർ പിടിയിൽ  Two arrested  cannabis  cannabis and deadly weapons seized
മലപ്പുറത്ത് കഞ്ചാവും മാരകായുധങ്ങളുമായി രണ്ട് പേർ പിടിയിൽ

By

Published : Oct 24, 2021, 10:33 PM IST

മലപ്പുറം: മേലാറ്റൂർ ചെമ്മാണിയോട്ടിൽ പതിനൊന്നേകാൽ കിലോ കഞ്ചാവും മാരകായുധങ്ങളുമായി രണ്ട് പേർ പിടിയിൽ. വെട്ടത്തൂർ മേൽക്കുളങ്ങര സ്വദേശി നജീബ് റഹ്മാൻ (29), പെരിന്തൽമണ്ണ വലിയങ്ങാടി സ്വദേശി നൗഫൽ എന്നിവരാണ് മലപ്പുറം ഇ.ഐ ആൻ്റ് ഐ.ബി എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്.

എക്സൈസ് ഇൻസ്പെക്‌ടർ മുഹമ്മദ് ഷഫീഖ്, ഉത്തരമേഖല കമ്മീഷണർ സ്ക്വാഡിലെ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്‌ടർ ഷിജുമോൻ എന്നിവർ നൽകിയ ന്‍റെ അടിസ്ഥാനത്തിൽ മലപ്പുറം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് വാടകവീട്ടിൽ നിന്ന് പ്രതികൾ പിടിയിലായത്.

47 ഗ്രാം തൂക്കം വരുന്ന 240 സിപ് കവറുകളിലായിരുന്നു കഞ്ചാവ്. പ്രതികളുടെ മൂന്ന് മൊബൈൽ ഫോണുകളും, കഞ്ചാവ് തൂക്കം നോക്കുന്ന ഇലക്‌ട്രോണിക് തുലാസും, കഞ്ചാവ് ചെറു പൊതികളാക്കി വിൽക്കുന്ന പ്ലാസ്റ്റിക് കവറുകളും മാരകായുധങ്ങളും 26,820 രൂപയും എക്സൈസ് കണ്ടെടുത്തു.

Also Read: പാലം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് യുവാവിന്‍റെ ആത്മഹത്യ ഭീഷണി

ABOUT THE AUTHOR

...view details