കേരളം

kerala

ETV Bharat / state

825 കിലോ ചന്ദനവുമായി രണ്ടു പേർ പിടിയില്‍ - Two arrested

പെരിന്തൽമണ്ണ അമ്മിനിക്കാട് അത്തിക്കൽ സ്വദേശികളായ ചോലമുഖത്ത് അബു (57) ആലിക്കപ്പെറ്റ ഹംസ (71) എന്നിവരാണ് അറസ്റ്റിലായത്.

ചന്ദനം പിടികൂടി  രണ്ട് പേര്‍ അറസ്റ്റില്‍  കാളികാവ്  കാളികാവ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസ്  Two arrested  sandalwood
825 കിലോ ചന്ദനവുമായി രണ്ടു പേർ പിടിയില്‍

By

Published : Aug 23, 2020, 8:32 PM IST

മലപ്പുറം:കാളികാവില്‍ 825 കിലോ ചന്ദനവുമായി രണ്ടു പേർ പിടിയില്‍. പെരിന്തൽമണ്ണ അമ്മിനിക്കാട് അത്തിക്കൽ സ്വദേശികളായ ചോലമുഖത്ത് അബു (57) ആലിക്കപ്പെറ്റ ഹംസ (71) എന്നിവരാണ് അറസ്റ്റിലായത്. വനംവകുപ്പിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പ്രതികളുടെ വീടുകൾ പരിശോധിച്ചാണ് ചന്ദനം പിടിച്ചെടുത്തത്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഇവരുടെ വീടുകൾ റെയ്ഡ് ചെയ്തത്.

അതീവ രഹസ്യമായി നിർമിച്ച മുറികളിലാണ് ചന്ദനം സൂക്ഷിച്ചിരുന്നത്. അബുവിന്‍റെ വീട്ടിൽ നിന്ന് 24 ചാക്കും ഹംസയുടെ വീട്ടിൽ നിന്ന് ആറ് ചാക്കുമാണ് കണ്ടെടുത്തത്. ചന്ദനം ചീളുകളാക്കി ചാക്കിൽ സൂക്ഷിച്ച നിലയിലാണ്. മണ്ണാർക്കാട് ഭാഗത്ത് നിന്നും ഇവർ പലരിൽ നിന്നുമായി ശേഖരിച്ചതാണ് ചന്ദനമെന്ന് കരുതുന്നു. മലയിൽ നിന്നും ആദിവാസികളിൽ നിന്നുമായി ഔഷധസസ്യങ്ങൾ ശേഖരിച്ച് വിൽപ്പന നടത്തുന്ന തൊഴിലാണ് രണ്ടു പേർക്കും. രണ്ടു പ്രതികളെയും മഞ്ചേരി കോടതിയിൽ ഹാജരാക്കി.

ABOUT THE AUTHOR

...view details