മലപ്പുറം : വിൽപ്പനയ്ക്കായി ബെെക്കില്‍ കടത്തുകയായിരുന്ന 20 ലിറ്റർ ചാരായവുമായി രണ്ടുപേർ അറസ്റ്റില്‍. കോട്ടപ്പുറം സ്വദേശി കല്ലുവെട്ടുകുഴി സുധീഷ്(29),അരിയൂർ സ്വദേശി കുറ്റിക്കാട്ടിൽ അബ്ദുൾ മുനീർ (32) എന്നിവരാണ് പെരിന്തല്‍മണ്ണ പൊലീസിന്‍റെ പിടിയിലായത്.
ലോക്ക്‌ഡൗണ്‍ സമയത്ത് ജില്ലയുടെ അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് അനധികൃത വാറ്റുചാരായ നിർമ്മാണവും വിൽപ്പനയും നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്‌പി കെഎം ദേവസ്യ, സിഐ സജിന്‍ ശശി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.