കേരളം

kerala

ETV Bharat / state

ക്ഷേത്രസന്നിധിയില്‍ 'സാഹോദര്യ മുദ്രകളുമായി' കഥകളി അരങ്ങേറ്റം കുറിച്ച് ഹസനത്തും ഷഹനത്തും - twin muslim sisters kathakali act

കോട്ടക്കല്‍ പി.എസ്.സി നാട്യസംഘത്തിന് കീഴിലാണ് ഹസനത്തും ഷഹനത്തും കഥകളി പഠിക്കുന്നത്. ഹസനത്ത് ശ്രീകൃഷ്‌ണനായും ഷഹനത്ത് ബലരാമനായുമാണ് അരങ്ങിലെത്തുന്നത്.

കഥകളി അരങ്ങേറ്റം കുറിച്ച് ഹസനത്തും ഷഹനത്തും  കഥകളി ഇരട്ട സഹോദരിമാർ  കഥകളി അരങ്ങേറ്റം കുറിച്ച് ഇരട്ട സഹോദരിമാർ  twin sisters kathakali act in malappuram  twin muslim sisters kathakali act  കഥകളി
കഥകളി അരങ്ങേറ്റം കുറിച്ച് ഹസനത്തും ഷഹനത്തും

By

Published : Jan 26, 2023, 7:49 AM IST

കഥകളി അരങ്ങേറ്റം കുറിച്ച് ഹസനത്തും ഷഹനത്തും

മലപ്പുറം:കുഞ്ഞിളം കൈകളില്‍ നടനമുദ്രകളുമായി ആട്ടവിളക്കിന് മുന്നില്‍ കഥകളിയില്‍ അരങ്ങേറ്റം കുറിച്ച് ഇരട്ട സഹോദരിമാരായ ഹസനത്ത് മറിയവും ഷഹനത്ത് മറിയവും. ശ്രീകൃഷ്‌ണനായി ഹസനത്തും ബലരാമനായി ഷഹനത്തുമാണ് അരങ്ങിലെത്തുന്നത്. ഷഹനത്ത് നേരത്തെ അരങ്ങേറ്റം കുറിച്ചിരുന്നുവെങ്കിലും സഹോദരി ഹസനത്തിനൊപ്പം ഒരുമിച്ച് ചുവടുവയ്‌ക്കുന്നുവെന്നതാണ് ഇത്തവണത്തെ പ്രത്യേകത.

കഥകളിയുടെ പുറപ്പാടില്‍ ആദ്യ മുക്കാല്‍ മണിക്കൂറോളമാണ് ഇരുവരും ഒന്നിച്ചഭിനയിക്കുക. ശേഷം നാട്യസംഘത്തിലെ ഹരികുമാര്‍, മനോജ്, ദേവദാസന്‍, രാജു മോഹന്‍, ശിബി ചക്രവര്‍ത്തി എന്നിവരും അരങ്ങിലെത്തും. കോട്ടക്കല്‍ പൂരനാളുകളില്‍ കൈലാസമന്ദിര പരിസരത്ത് അരങ്ങേറുന്ന നൃത്തനൃത്യങ്ങള്‍ കണ്ട്‌ ആസ്വദിച്ചായിരുന്നു ഇരുവരും വളര്‍ന്നത്.

നാലാം ക്ലാസിലെ പാഠപുസ്‌തകത്തിലൂടെ കഥകളിയെ പറ്റി അറിഞ്ഞതോടെ പഠിക്കണമെന്നാഗ്രഹമായി. കലാമണ്ഡലത്തിന് പുറമെ പി.എസ്.വി നാട്യസംഘത്തിലും പഠനം ഉണ്ടെന്നറിഞ്ഞതോടെ എളുപ്പമായി. ഇതിനിടയില്‍ നാട്യസംഘം സന്ദര്‍ശിക്കാന്‍ കഴിഞ്ഞതോടെ ആഗ്രഹം കൂടിയെന്ന് ഇരുവരും പറയുന്നു.

കോട്ടക്കല്‍ പി.എസ്.സി നാട്യസംഘത്തിന് കീഴിലാണ് നാലു വര്‍ഷത്തോളമായി ഇരുവരും കഥകളി പഠിക്കുന്നത്. ആദ്യം കോട്ടക്കല്‍ ഹരിദാസന്‍റെ കീഴിലും നിലവിൽ സുധീറിന്‍റെ കീഴിലുമാണ് പരിശീലനം. ആര്യവൈദ്യശാല ജീവനക്കാരനും കാവതികളം സ്വദേശിയായ പിതാവ് ചെരട ഹസന്‍കുട്ടിക്കും ഭാര്യ ഷക്കീലക്കും മക്കളുടെ അരങ്ങേറ്റം ജീവിതാഭിലാഷം കൂടിയാണ്.

കോട്ടക്കല്‍ ഗവ. രാജാസ് എച്ച്.എസ്.എസിലെ ഒമ്പതാം തരം വിദ്യാര്‍ഥികളാണ് ഈ മിടുക്കികള്‍. അടുത്ത വര്‍ഷം സ്‌കൂൾ കലോത്സവത്തില്‍ കഥകളിയില്‍ മത്സരിക്കണമെന്ന ആഗ്രഹവും ഇവർക്കുണ്ട്. എന്നാൽ സാമ്പത്തികം മാത്രമാണ് മുന്നിലുള്ള ഏക പ്രതിസന്ധി.

ABOUT THE AUTHOR

...view details