മലപ്പുറം: പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടോട്ടി ടി.വി. ഇബ്രാഹിം എം.എൽ.എ ഏകദിന ഉപവാസം നടത്തുന്നു. കോഴിക്കോട് വിമാനത്താവളത്തില്‍ ജനുവരി രണ്ടിനാണ് ഉപവാസം നടത്തുന്നത്. രാവിലെ ഒമ്പത് മണി മുതല്‍ രാത്രി ഒമ്പത് വരെയാണ് ഉപവാസം.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉപവാസം - പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
കോഴിക്കോട് വിമാനത്താവളത്തില്‍ രാവിലെ ഒമ്പത് മണി മുതല്‍ രാത്രി ഒമ്പത് വരെയാണ് ഉപവാസം
ടി.വി. ഇബ്രാഹീം എം.എൽ.എ ഏകദിന ഉപവാസം നടത്തും
ആര്യാടൻ മുഹമ്മദ്, ടി.കെ.ഹംസ, ഇ.എൻ മോഹൻദാസ് തുടങ്ങിയവര്‍ പങ്കെടുക്കും. വിവിധ സംഘടനാ പ്രതിനിധികള്‍, വിദ്യാര്‍ത്ഥി-യുവജന-വനിതാ കൂട്ടായ്മകള്‍, കലാ-കായിക-സാംസ്കാരിക പ്രവര്‍ത്തകര്‍, മതസംഘടന നേതാക്കൾ, വ്യാപാരികള്‍ തുടങ്ങിയവരും ഉപവാസ സമരത്തിന്‍റെ ഭാഗമാകുമെന്നും ടി.വി. ഇബ്രാഹിം പറഞ്ഞു.
Last Updated : Dec 29, 2019, 9:38 PM IST