മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ 'ഒന്നാണ് നമ്മൾ' എന്ന മുദ്രാവാക്യവുമായി കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് മുന്നിൽ കൊണ്ടോട്ടി എം എൽ എ ടിവി ഇബ്രാഹിം ഏകദിന ഉപവാസം നടത്തുന്നു. രാവിലെ 9 മണിക്ക് തുടങ്ങിയ പരിപാടി രാത്രി 9 വരെയാണ് ഉപവാസം. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയും എം പിയുമായ പി കെ കുഞ്ഞാലിക്കുട്ടി പരിപാടി ഉദ്‌ഘാടനം ചെയ്‌തു. ഭരണം നിലനിർത്താനാണ് ബിജെപി ഇത്തരം നിയമം ഉണ്ടാക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പൗരത്വ നിയമ പ്രതിഷേധം: ടി വി ഇബ്രാഹിം എംഎൽഎയുടെ ഏകദിന ഉപവാസം - tv ebrahim mla
സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുക്കുന്നു.
കൊണ്ടോട്ടി മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റ് എ കെ ആലിബാപ്പു പരിപാടിയിൽ അധ്യക്ഷത വഹിച്ചു. എസ് ടി യു, സി ഐ ടി യു എന്നീ സംയുക്ത തൊഴിലാളി യൂണിയനുകൾ, കർഷക സംഘം, കോളജ് യൂണിയനുകൾ, വനിതാ യുവജന കൂട്ടായ്‌മകൾ തുടങ്ങിയവർ പരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തി.
എം എൽ എമാരായ ഉമ്മർ, അബ്ദുൾ ഹബീബ്, സാഹിത്യകാരൻ പി സുരേന്ദ്രൻ, അഡ്വ: ഫൈസൽ ബാബു, പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ, സുഹ്‌റ മമ്പാട്, മണ്ണറോട്ട് ഫാത്തിമ, സലീന ടീച്ചർ തുടങ്ങിയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു. സമാപന സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. കെ എം ഷാജി മുഖ്യപ്രഭാഷണം നടത്തും.