മലപ്പുറം:കരുവാരകുണ്ടിൽ ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കോഴിഫാമിൽ ഒത്തുകൂടി ബിരിയാണി വിളമ്പിയ സംഘത്തിൻ്റെ വാഹനങ്ങളും മൊബൈൽ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് പരിശോധന നടത്തിയത്. പൊലീസ് സ്ഥലത്തെത്തിയെങ്കിലും സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.
ലോക്ക് ഡൗണിനിടയില്‍ കൂട്ട 'ബിരിയാണിയടി'; പൊലീസെത്തിയതും സംഘം രക്ഷപ്പെട്ടു - കരുവാരകുണ്ടിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ലംഘനം
കരുവാരകുണ്ടില്‍ കോഴിഫാമിലാണ് ട്രിപ്പില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് സംഘം കൂട്ടമായി ബിരിയാണി വച്ച് കഴിച്ചത്. 20 പേരുണ്ടായിരുന്നതായാണ് വിവരം. ബിരിയാണി ചെമ്പും 10 ബൈക്കും ഒരു കാറും 5 മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തു
കോഴിഫാമിൽ ഒത്തുകൂടി ബിരിയാണി വിളമ്പി: വാഹനങ്ങളും മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു
Read more: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് പള്ളിയില്‍ പ്രാര്‍ഥന; അഞ്ച് പേര്‍ക്കെതിരെ കേസ്
പൊലീസ് റെയ്‌ഡിൽ 10 ബൈക്കുകൾ, ഒരു കാർ, അഞ്ച് മൊബൈൽ ഫോണുകൾ എന്നിവ കണ്ടെടുത്തു. കൂടാതെ ബിരിയാണി പാചകം ചെയ്യാൻ ഉപയോഗിച്ച മൂന്ന് പാത്രങ്ങളും പിടിച്ചെടുത്തു. സ്ഥലത്ത് ഇരുപതിലേറെപ്പേർ ഉണ്ടായിരുന്നുവെന്നും ഇവരുടെ വാഹനങ്ങളാണ് കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് പറഞ്ഞു.