കേരളം

kerala

ETV Bharat / state

ട്രിപ്പിൾ ലോക്ക്‌ ഡൗൺ; മലപ്പുറം- കോഴിക്കോട് അതിർത്തിയിൽ പൊലീസ് പരിശോധന കർശനം - ട്രിപ്പിൾ ലോക്ക്‌ ഡൗൺ ആരംഭിച്ചു

പൊലീസിന് പുറമെ ഇന്ത്യൻ റിസർവ് ബറ്റാലിയന്‍റെ 16 പേരും, താൽക്കാലിക സേവനത്തിന് നിയോഗിച്ച വളണ്ടിയർമാരും പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്.

Triple lock-down  Triple lock-down in Malappuram  മലപ്പുറത്ത്‌ ട്രിപ്പിൾ ലോക്ക്‌ ഡൗൺ  ട്രിപ്പിൾ ലോക്ക്‌ ഡൗൺ ആരംഭിച്ചു  കർശന പൊലീസ് പരിശോധന
ട്രിപ്പിൾ ലോക്ക്‌ ഡൗൺ; മലപ്പുറം- കോഴിക്കോട് അതിർത്തിയിൽ പൊലീസ് പരിശോധന കർശനം

By

Published : May 17, 2021, 5:13 PM IST

Updated : May 17, 2021, 5:25 PM IST

കോഴിക്കോട്‌:മലപ്പുറത്ത്‌ ട്രിപ്പിൾ ലോക്ക്‌ ഡൗൺ ആരംഭിച്ചതിനെത്തുടർന്ന്‌ മലപ്പുറം- കോഴിക്കോട് അതിർത്തിയിൽ പൊലീസ് പരിശോധന കർശനമാക്കി. ബാരിക്കേഡ് സ്ഥാപിച്ച് മുഴുവൻ വാഹനങ്ങളും പരിശോധിക്കുന്നുണ്ട്. അത്യാവശ്യ യാത്രക്കാരെ മാത്രമാണ് ഇതുവഴി കടത്തിവിടുന്നത്. അനാവശ്യമായി ഇറങ്ങുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നുണ്ട്.

ട്രിപ്പിൾ ലോക്ക്‌ ഡൗൺ; മലപ്പുറം- കോഴിക്കോട് അതിർത്തിയിൽ പൊലീസ് പരിശോധന കർശനം

ALSO READ:കേരളത്തിന് ഓക്‌സിജൻ, രണ്ട്‌ ടാങ്കറുകൾ കൂടി ബംഗാളിലേക്ക്‌

പൊലീസിന് പുറമെ ഇന്ത്യൻ റിസർവ് ബറ്റാലിയന്‍റെ 16 പേരും, താൽക്കാലിക സേവനത്തിന് നിയോഗിച്ച വളണ്ടിയർമാരും പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. ജില്ല അതിർത്തിയായ ഊർക്കടവ് പാലത്തിലും പരിശോധന കർശനമാക്കിയിട്ടുണ്ട്. പൊലീസിനെ കൂടാതെ സെക്ടറല്‍ മജിസ്ട്രേറ്റിന്‍റെ നേതൃത്വത്തിലുള്ള സംഘവും പട്രോളിങ്ങും പരിശോധനയും നടത്തുന്നുണ്ട്.

Last Updated : May 17, 2021, 5:25 PM IST

ABOUT THE AUTHOR

...view details