മലപ്പുറം: ട്രൈബൽ വില്ലേജ് വീടു നിർമാണം അവതാളത്തിലായതിനെ തുടർന്ന് നിലമ്പൂർ ഐ.റ്റി.ഡി.പിക്ക് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങാനൊരുങ്ങി കുടുംബങ്ങൾ. 2018ലെ പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ട 34 ആദിവാസി കുടുംബങ്ങൾക്കാണ് കണ്ണംകുണ്ട് ട്രൈബൽ വില്ലേജിൽ വീടുകൾ നിർമിക്കാൻ തീരുമാനമായത്. എന്നാൽ ജില്ലാ നിർമിതികേന്ദ്രം വീടുകളുടെ നിർമാണ ചുമതല ഏറ്റെടുത്തെക്കിലും നിർമാണത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി ആദിവാസികൾ നിർമാണം തടഞ്ഞിരുന്നു.
ട്രൈബൽ വില്ലേജ് വീടു നിർമാണം; സമരത്തിനൊരുങ്ങി കുടുംബങ്ങൾ - house buliding
ആദിവാസി കുടുംബങ്ങളുടെ ഊരുകൂട്ടം ചേർന്ന് ആദിവാസികളുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് ക്രമക്കേട് കൂടാതെ എസ്റ്റിമേറ്റ് പ്രകാരം വീടുകളുടെ നിർമാണം പൂർത്തികരിക്കണമെന്ന ആവശ്യം പരിഗണിക്കാത്ത സാഹചര്യത്തിലാണ് ഇന്ന് മുതൽ നിരാഹാര സമരം തുടങ്ങുന്നത്.
34 കുടുംബങ്ങൾക്കാണ് ട്രൈബൽ വില്ലേജിൽ വീട് നിർമിക്കാൻ അനുമതിയായത്. ആദിവാസി കുടുംബങ്ങളുടെ ഊരുകൂട്ടം ചേർന്ന് ആദിവാസികളുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് ക്രമക്കേട് കൂടാതെ എസ്റ്റിമേറ്റ് പ്രകാരം വീടുകളുടെ നിർമാണം പൂർത്തികരിക്കണമെന്ന ആവശ്യം പരിഗണിക്കാത്ത സാഹചര്യത്തിലാണ് ഇന്ന് മുതൽ നിരാഹാര സമരം തുടങ്ങുന്നതെന്ന് ട്രൈബൽ വില്ലേജിലെ ബിന്ദു വൈലാശ്ശേരി പറഞ്ഞു. എസ്റ്റിമേറ്റിന് വിരുദ്ധമായാണ് വീടുകളുടെ അടിത്തറ നിർമ്മാണം ആരംഭിച്ചത്. അതോടെയാണ് നിർമാണം തടഞ്ഞത്. ഒമ്പത് വീടുകളുടെ അടിത്തറയുടെ നിർമാണമാണ് പൂർത്തിയായതെന്നും 25 കുടുംബങ്ങളാണ് സമരത്തിൽ പങ്കെടുക്കുകയെന്ന് ബിന്ദു പറഞ്ഞു. അടിയന്തരമായി സർക്കാർ വിഷയത്തിൽ ഇടപെടണമെന്നും ആദിവാസി കുടുംബങ്ങളുടെ വീടുകളുടെ നിർമാണം എസ്റ്റിമേറ്റ് പ്രകാരം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.