മലപ്പുറം:നിലമ്പൂരില്‍ ശക്തമായ മഴയിലും കാറ്റിലും വീടിന് മുകളിലൂടെ മരം വീണു. 14-ാം വാർഡിൽ മുതീരി കുട്ടിക്കുന്നിലെ ലക്ഷ്മിയുടെ വീടിന് മുകളിലൂടെ ഞായറാഴ്ച പുലര്‍ച്ചെയാണ് മരം വീണത്. സംഭവത്തില്‍ ഓട് മേഞ്ഞ വീടിന്‍റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു.
നിലമ്പൂരില്‍ വീടിന് മുകളിലൂടെ മരം വീണു
ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ ശക്തമായ മഴയിലും കാറ്റിലുമാണ് മരം വീണത്
നിലമ്പൂരില്‍ വീടിന് മുകളിലൂടെ മരം വീണു
ലക്ഷ്മിയും മകൻ നിധിനും മാത്രമാണ് സംഭവ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നത്. വലിയ ശബ്ദം കേട്ടയുടനെ ഇരുവരും വീടിന് പുറത്തിറങ്ങിയതിനാല്‍ അപകടം ഒഴിവായി. നിലമ്പൂർ ഫയർ സ്റ്റേഷൻ ഓഫീസർ എം.അബ്ദുൾ ഗഫൂറിൻ്റെ നിർദേശപ്രകാരം ഫയർ ഫോഴ്‌സിന് കീഴിലുള്ള സിവിൽ ഡിഫൻസ് അംഗങ്ങളെത്തി മരം മുറിച്ചുമാറ്റി.