മലപ്പുറം: തവനൂർ സീറ്റ് മുസ്ലീം ലീഗുമായി വെച്ചുമാറുന്നത്, ചർച്ച ചെയ്യതിട്ടില്ലെന്ന് മലപ്പുറം ഡി.സി.സി പ്രസിഡന്‍റ് വി.വി.പ്രകാശ്. അത്തരത്തിൽ ഒരു ചർച്ച പാർട്ടിയിൽ ഉണ്ടായിട്ടില്ല. ഇക്കാര്യങ്ങൾ തീരുമാനിക്കേണ്ടത് കെ.പി.സി.സി നേതൃത്വമാണ്. പാർട്ടി സ്ഥാനാർഥികളെ സംബന്ധിച്ച ചർച്ച ആരംഭിച്ചിട്ടില്ലെന്നും വി.വി. പ്രകാശ് പറഞ്ഞു. മഹിളാ കോൺഗ്രസ് നേതാവിന്‍റേത് ഉൾപ്പെടെയുള്ള പേരുകളും കെ.പി.സി.സിയുടെ സാധ്യതാ പട്ടികയിലേക്ക് നൽകിയിട്ടുണ്ട്.
തവനൂര്‍ സീറ്റ് മുസ്ലീംലീഗുമായി വെച്ചുമാറുന്നതില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് കോൺഗ്രസ് - ഡി.സി.സി പ്രസിഡന്‍റ് വി.വി.പ്രകാശ്
നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് കെപിസിസി നേതൃത്വമാണെന്നും മലപ്പുറം ജില്ലയിലെ സ്ഥാനാർഥികളെ തീരുമാനിച്ചിട്ടില്ലെന്നും മലപ്പുറം ഡി.സി.സി പ്രസിഡന്‍റ് വി.വി.പ്രകാശ്.
തവനൂര്‍ സീറ്റ് മുസ്ലീംലീഗുമായി വെച്ചുമാറുന്നതില്‍ ചര്‍ച്ച നടന്നിട്ടില്ല; ഡി.സി.സി പ്രസിഡന്‍റ്
നിലമ്പൂർ നഗരസഭയിൽ പ്രതീക്ഷിക്കാത്ത പരാജയമാണുണ്ടായത്. അതിന്‍റെ കാരണങ്ങൾ അന്വേഷിച്ചുവരികയാണ്. സംഘടനാകാര്യങ്ങളും, നിയമസഭാ തെരഞ്ഞെടുപ്പും പ്രധാന വിഷയങ്ങളായതിനാൽ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും നിലമ്പൂർ നഗരസഭാ തെരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യുക എന്നും വി.വി. പ്രകാശ് കൂട്ടിച്ചേര്‍ത്തു.
Last Updated : Jan 21, 2021, 9:17 PM IST