മലപ്പുറം: ദേശീയ അധ്യാപക അവാർഡ് ജേതാവ് മഹേഷ് സാരംഗന്‍റെ നേതൃത്വത്തിൽ ചെറുവട്ടൂർ എം.ഐ.എ.എം യു .പി സ്ളികൂളിലെ അധ്യാപകർ പി.ടി.എ ഭാരവാഹികൾ എന്നിവർക്കായി ശില്‌പശാല സംഘടിപ്പിച്ചു. വിദ്യാഭ്യാസ മേഖലയിലെ നവീന ചിന്തകൾ പങ്കുവെയ്ക്കുന്നതിനും സാമൂഹ്യ പങ്കാളിത്തത്തോടെ പുതുമയാർന്ന പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കുകയുമാണ് ലക്ഷ്യo. പരിപാടി അഡീഷണൽ സ്റ്റേറ്റ് പ്രൊജക്‌ട് ഡയറക്‌ടർ ഗിരീഷ് ചോലയിൽ ഉദ്ഘാടനം ചെയ്‌തു.
അദ്ധ്യാപക- പിടിഎ ഏകദിന പരിശീലനവുമായി ചെറുവട്ടൂർ എം.ഐ.എ.എം യു പി സ്‌കൂൾ - latest malappuram
വിദ്യാഭ്യാസ മേഖലയിലെ നവീന ചിന്തകൾ പങ്കുവെയ്ക്കുന്നതിനും സാമൂഹ്യ പങ്കാളിത്തത്തോടെ പുതുമയാർന്ന പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കുകയുമാണ് ലക്ഷ്യo.
സ്കൂളിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്താൻ അദ്ധ്യാപക- പിടിഎ ഏകദിന പരിശീലനവുമായി ചെറുവട്ടൂർ എം.ഐ.എ.എം യു പി സ്‌കൂൾ
സ്‌കൂൾ - പഠന മികവിന്‍റെ കേന്ദ്രം, വിദ്യാലയം സമൂഹത്തിലേക്ക്, ഒരുമയുടെ പെരുമ, വിദ്യാലയ കലണ്ടർ - പദ്ധതികൾ തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ശില്‌പശാല നടത്തിയത്. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് മഹേഷ് സാരംഗ് ക്ലാസെടുത്തു. സ്‌കൂൾ ഹെഡ്‌മാസ്റ്റർ കെ.അബ്‌ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ കെ.എം.എ.റഹ്മാൻ , അജ്‌മൽ കക്കോവ്, പി.ടി.എ പ്രസിഡന്‍റ് മുസ്‌തഫ മുണ്ടുമുഴി, എം.ടി.എ പ്രസിഡന്‍റ് വിജിത, എസ്.ആർ.ജി കൺവീനർ എം.കെ മുഹമ്മദ് സഹീർ , അഭിലാഷ് മാസ്റ്റർ എന്നിവര്‍ സംസാരിച്ചു.
TAGGED:
latest malappuram