കിലയുടെ നേതൃത്വത്തില്‍ ചാലിയാറില്‍ പരിശീലനം - kila training news
പുതുതായി ഭരണ സമിതിയില്‍ എത്തിയ അംഗങ്ങള്‍ക്ക് ഉള്‍പ്പെടെ 21 ദിവസത്തെ പരിശീലനമാണ് നല്‍കുന്നത്
കില പരിശീലനം
മലപ്പുറം:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കായി കിലയുടെ നേതൃത്വത്തില്‍ ചതുർദിന പരീശീലന പരിപാടി സംഘടിപ്പിച്ചു. ചാലിയാർ പഞ്ചായത്ത് ഹാളിൽ നടക്കുന്ന പരീശീലന പരിപാടിയിൽ 14 ഗ്രാമ പഞ്ചായത്ത് അംഗങ്ങളാണ് പങ്കെടുക്കുന്നത്. ഗ്രാമ പഞ്ചായത്ത് യോഗ നടപടി, സ്റ്റാറ്റിംഗ് കമ്മറ്റികളുടെ പ്രവർത്തന രീതി, ഗ്രാമസഭാംഗങ്ങളുടെ പ്രവർത്തനം തുടങ്ങിയ കാര്യങ്ങളാണ് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് 21 ദിവസങ്ങളിലായി നടക്കുന്ന പരിശീലന ക്ലാസിലൂടെ നൽകുന്നത്.