പഞ്ചായത്തിന്‍റെ അനാസ്ഥ; ലക്ഷങ്ങൾ മുടക്കി വാങ്ങിയ ട്രാക്ടർ അങ്ങാടിപ്പുറത്ത് തുരുമ്പെടുത്ത് നശിക്കുന്നു - മലപ്പുറം
അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് 2005-ലെ ഭരണ സമിതി കർഷകരുടെ ഉന്നമനത്തിന് വേണ്ടി വാങ്ങിയ ട്രാക്‌ടറാണ് തുരുമ്പെടുത്ത് നശിക്കുന്നത്
മലപ്പുറം:ലക്ഷങ്ങൾ മുടക്കി വാങ്ങിയ ട്രാക്ടർ തുരുമ്പെടുത്ത് നശിക്കുന്നു. അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് 2005-ലെ ഭരണ സമിതി കർഷകരുടെ ഉന്നമനത്തിന് വേണ്ടി വാങ്ങിയ ട്രാക്‌ടറാണ് തുരുമ്പെടുത്ത് നശിക്കുന്നത്. ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും തികഞ്ഞ അനാസ്ഥയാണ് ഇതിന് കാരണമെന്ന് വെൽഫയർ പാർട്ടി നേതാക്കൾ ആരോപിച്ചു.. കർഷകർക്ക് കുറഞ്ഞ നിരക്കിൽ നിലം ഉഴാൻ ഉപയോഗ പെടുത്തുക എന്ന ലക്ഷ്യത്തിനായിട്ടാണ് ട്രാക്‌ടർ വാങ്ങിയത്. സി.പി.എം ഭരിക്കുന്ന അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെയും ഉദ്യോഗസ്ഥരുടെയും കെടുകാര്യസ്ഥതയാണ് ഇതിന് കാരണമെന്ന് വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്‍റ് സെയ്താലി വലമ്പൂർ കുറ്റപ്പെടുത്തി.