മലപ്പുറം: വിവിധ മേഖലകളിലെ വിദഗ്‌ധരുടെ അഭിപ്രായങ്ങള്‍ തേടിയ ശേഷം കേരളത്തിന്‍റെ കരിയര്‍ നയം പ്രഖ്യാപിക്കുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. കരിയര്‍ നയത്തിന്‍റെ കരട് തയ്യാറായി കഴിഞ്ഞെന്നും എല്ലാ ജില്ലകളിലും കരിയര്‍ ഡെവലപ്‌മെന്‍റ് സെന്‍ററുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. നിലമ്പൂര്‍ ഗവണ്‍മെന്‍റ് ഐടിഐയിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടി കളുടെയും ഹോസ്റ്റലുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തിന്‍റെ കരിയര്‍ നയം പ്രഖ്യാപിക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ - latest malappuram
കരിയര്‍ നയത്തിന്‍റെ കരട് തയ്യാറായി കഴിഞ്ഞെന്നും എല്ലാ ജില്ലകളിലും കരിയര്‍ ഡെവലപ്‌മെന്‍റ് സെന്‍ററുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി.
![സംസ്ഥാനത്തിന്‍റെ കരിയര്‍ നയം പ്രഖ്യാപിക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ TP ramakrishnan latest malappuram സംസ്ഥാനത്തിന്‍റെ കരിയര്‍ നയം പ്രഖ്യാപിക്കും;മന്ത്രി ടി.പി രാമകൃഷ്ണന്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5303827-306-5303827-1575740494129.jpg)
34 ഐടിഐ കള്‍ക്ക് ഐഎസ്‌ഒ ഗുണമേന്മ ലഭിച്ചുവെന്നും കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്ത് ഐടിഐകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ധാരണയായെന്നും മന്ത്രി അറിയിച്ചു. ഐടിഐ കളിലെ തൊഴില്‍ സാധ്യതകൾ വര്‍ധിപ്പിക്കുന്നതിനായി പ്ലേസ്‌മെന്‍റ് സെല്ലുകളും ജോബ് ഫെയറുകളും സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലമ്പൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് അധ്യക്ഷയായി. വൈസ് ചെയര്‍മാന്‍ പി.വി ഹംസ, വാര്‍ഡ് കൗണ്‍സിലര്‍ എന്‍. വേലുക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്, പി.പി സുഗതന്‍ മാസ്റ്റര്‍, ഉത്തരമേഖല വ്യാവസായിക പരിശീലന വകുപ്പ് ജോയിന്‍റ് ഡയറക്ടര്‍ സുനില്‍ ജേക്കബ്, നിലമ്പൂര്‍ ഐടിഐ പ്രിന്‍സിപ്പല്‍ പി.സി വേണുഗോപാല്‍, ഐടിഐ പ്രിന്‍സിപ്പല്‍ പി. വാസുദേവന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.