മലപ്പുറം:ഒമ്‌നി വാനിൽ കളിപ്പാട്ടങ്ങൾ വില്‍പന നടത്താനെന്ന വ്യാജേന വീടുകൾ കേന്ദ്രീകരിച്ച് കളവ് നടത്തുന്ന സംഘത്തിലെ ഒരാള്‍ കൊളത്തൂർ പൊലീസിന്‍റെ പിടിയില്‍. കാസര്‍കോട് ചീമേനി സ്വദേശിയും നിരവധി കേസുകളിൽ പ്രതിയുമായ രാജൻ എന്ന ടോമി തോമസ് എന്നയാളാണ് കസ്റ്റഡിയിലായത്.
അഞ്ച് പവൻ സ്വർണാഭരണങ്ങളും 5000 രൂപയും കവർച്ച ചെയ്ത മൂവർ സംഘത്തില്‍ പെട്ടയാളാണ് പ്രതി. പകല്‍ വില്‍പനയ്ക്കായി എത്തുന്ന സമയത്ത് വീടുകൾ കണ്ട് വെച്ച് രാത്രി മോഷണത്തിനെത്തുന്നതാണ് രീതി. കൊളത്തൂർ സ്റ്റേഷൻ പരിധിയിലെ കുരുവമ്പലം പ്രദേശത്തെ വീട്ടിൽ ജൂലൈ മാസം 24-ാം തിയതിയാണ് മോഷണം നടന്നത്.