കേരളം

kerala

ETV Bharat / state

മോഷണക്കേസിൽ കുടുക്കി പൊലീസ് മർദിച്ചെന്ന് ആരോപണം - പോത്തുകല്ല് സ്‌റ്റേഷന്‍

മോഷണക്കുറ്റം ഏറ്റെടുക്കാൻ പ്രേരിപ്പിച്ചെന്ന് യുവാവിന്‍റെ പരാതി

മോഷണക്കേസിൽ കുടുക്കി പൊലീസ് മർദിച്ചെന്ന് ആരോപണം

By

Published : Nov 15, 2019, 9:52 PM IST

Updated : Nov 15, 2019, 10:01 PM IST

മലപ്പുറം: മോഷണക്കേസിൽ കുടുക്കി പൊലീസ് മർദിച്ചെന്ന് ആരോപണം. പോത്തുകല്ല് ചളിക്കല്‍ കണ്ടമംഗലത്ത് വീട്ടില്‍ കൃഷ്ണന്‍കുട്ടി(42)യാണ് പൊലീസ് മർദനം ആരോപിച്ച് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയത്. പോത്തുകല്ല് സ്‌റ്റേഷന്‍ എസ്.ഐ.യും രണ്ട് പൊലിസുകാരും ചേര്‍ന്ന് മർദിച്ചെന്നാണ് ആരോപണം. മുഖത്തും ചെവിക്കും മാറിമാറി അടിക്കുകയും നാഭിക്ക് ചവിട്ടുകയും ചെയ്തുവെന്ന് കൃഷ്ണന്‍ കുട്ടി പറഞ്ഞു. എന്നാല്‍ ആരോപണങ്ങള്‍ പോത്തുകല്ല് പൊലീസ് നിഷേധിച്ചു.

മോഷണക്കേസിൽ കുടുക്കി പൊലീസ് മർദിച്ചെന്ന് ആരോപണം
കഴിഞ്ഞ 12ന് കൃഷ്ണന്‍ കുട്ടിയുടെ വീട്ടിലെ അലമാരയില്‍ സഹോദരി സൂക്ഷിച്ചിരുന്ന രണ്ടേമുക്കാല്‍ പവന്‍റെ സ്വര്‍ണം മോഷണം പോയിരുന്നു. ഇതിൽ സഹോദരി നൽകിയ പരാതിയിൽ പൊലീസ് വീട്ടിലെത്തി അന്വേഷണം നടത്തുകയും സ്റ്റേഷനിലെത്താൻ പൊലീസ് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് സ്റ്റേഷനിൽ എത്തിയപ്പോൾ കുറ്റം സമ്മതിച്ചാല്‍ കേസ് ഒഴിവാക്കി നല്‍കാമെന്ന് പറഞ്ഞ് മർദിച്ചെന്നാണ് പരാതി. എന്നാല്‍ പരാതിയില്‍ അന്വേഷണം നടത്തുക മാത്രമാണ് ചെയ്തതെന്നും ഇതിനായി രണ്ടു മണിക്കൂര്‍ മാത്രമാണ് സ്‌റ്റേഷനില്‍ കൃഷ്ണന്‍ കുട്ടിയെ നിര്‍ത്തിയതെന്നും മർദിച്ചിട്ടില്ലെന്നും എസ്.ഐ. അബ്ബാസ് പറഞ്ഞു
Last Updated : Nov 15, 2019, 10:01 PM IST

ABOUT THE AUTHOR

...view details