മലപ്പുറം: ചാലിയാർ പുഴയിലേക്ക് കക്കൂസ് മാലിന്യങ്ങളും ഹോട്ടൽ മാലിന്യങ്ങളും തള്ളുന്നതായി പരാതി. അരീക്കോട് പ്രദേശങ്ങളിൽ നിന്നുള്ള ഹോട്ടൽ മാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളുമാണ് ഓടകൾ വഴി ചാലിയാർ പുഴയിലേക്ക് എത്തുന്നത്. കഴിഞ്ഞ രണ്ടു വർഷമായി കലക്ടർക്കും പഞ്ചായത്തിലും നിരന്തരം പരാതി കൊടുത്തെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല.
ചാലിയാർ പുഴയിലേക്ക് കക്കൂസ് മാലിന്യങ്ങളും ഹോട്ടൽ മാലിന്യങ്ങളും തള്ളുന്നതായി പരാതി - dumped into the Chaliyar river
അരീക്കോട് പ്രദേശങ്ങളിൽ നിന്നുള്ള ഹോട്ടൽ മാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളുമാണ് ഓടകൾ വഴി ചാലിയാർ പുഴയിലേക്ക് എത്തുന്നത്.
ചാലിയാർ പുഴയിലേക്ക് കക്കൂസ് മാലിന്യങ്ങളും ഹോട്ടൽ മാലിന്യങ്ങളും തള്ളുന്നതായി പരാതി
ലക്ഷക്കണക്കിന് ആളുകളുടെ കുടിവെള്ള സ്രോതസ്സാണ് ചാലിയാർ പുഴ. ഈ രീതിയിൽ മാലിന്യങ്ങൾ ചാലിയാറിലേക്ക് ഒഴുക്കിയാൽ വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ എത്രയും പെട്ടന്ന് അടിയന്തര നടപടി ബന്ധപ്പെട്ടവരിൽ നിന്ന് ഉണ്ടാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Last Updated : Mar 13, 2020, 9:56 PM IST