മലപ്പുറം: കൊവിഡ് 19 പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനിടെ കള്ളുഷാപ്പ് ലേലവുമായി മലപ്പുറം ജില്ലാ ഭരണകൂടം. കള്ളുഷാപ്പുകളുടെ 2020-2021 വര്‍ഷത്തേക്കുള്ള ലേലമാണ് ഇന്നും നാളെയുമായി കലക്ടറുടെ അധ്യക്ഷതയില്‍ നടക്കുന്നത്.
കൊവിഡ് 19 നിയന്ത്രണങ്ങൾക്കിടെ മലപ്പുറത്ത് കള്ളുഷാപ്പ് ലേലം - toddy auction
നൂറുലധികം കള്ളുഷാപ്പുകളുടെ പ്രതിനിധികളും ഉദ്യോഗസ്ഥരുമടക്കം നിരവധി പേരാണ് ലേലത്തില്‍ പങ്കെടുക്കുന്നത്
മലപ്പുറം ജില്ലയില്‍ രണ്ട് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ കള്ളുഷാപ്പ് ലേലം മാറ്റിവെക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. നൂറുലധികം കള്ളുഷാപ്പുകളുടെ പ്രതിനിധികളും ഉദ്യോഗസ്ഥരുമടക്കം നിരവധി പേരാണ് ലേലത്തില്‍ പങ്കെടുക്കുന്നത്. വിവാഹ ചടങ്ങുകള്‍ക്കും പൊതുപരിപാടികള്ക്കുമടക്കം നിയന്ത്രണമേര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ജില്ലാ ഭരണ ആസ്ഥാനത്ത് തന്നെ കള്ളുഷാപ്പ് ലേലം നടക്കുന്നത്. വിദ്യാലയങ്ങള്‍ക്ക് ഉള്‍പ്പടെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും ബിവറേജ് മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നത് നേരത്തെ വിവാദത്തിലായിരുന്നു.