കേരളം

kerala

ETV Bharat / state

അബ്ദുള്‍ റസാഖിന്‍റെ കുടുംബത്തിന് മോഹന്‍ലാലിന്‍റെ സഹായം - family of Abdul Razzaq

വിശ്വശാന്തി ഫൗണ്ടേഷന്‍റെ പേരില്‍ ഒരു ലക്ഷം രൂപയുടെ അടിയന്തര ധനസഹായം സംവിധായകന്‍ മേജര്‍ രവി കുടുംബത്തിന് കൈമാറി

അബ്ദുള്‍ റസാഖിന്‍റെ കുടുംബത്തിന് മോഹന്‍ലാലിന്‍റെ സഹായം

By

Published : Aug 18, 2019, 4:23 AM IST

Updated : Aug 18, 2019, 6:40 AM IST

മലപ്പുറം: വെള്ളത്തില്‍ വീണ മക്കളെ രക്ഷിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ച മലപ്പുറം സ്വദേശി അബ്ദുള്‍ റസാഖിന്‍റെ കുടുംബത്തിന് മോഹന്‍ലാലിന്‍റെ സഹായം. വിശ്വശാന്തി ഫൗണ്ടേഷന്‍റെ പേരില്‍ ഒരു ലക്ഷം രൂപയുടെ അടിയന്തര ധനസഹായം സംവിധായകന്‍ മേജര്‍ രവി കുടുംബത്തിന് കൈമാറി.

വെള്ളക്കെട്ടില്‍ വീണ സഹോദരന്‍റെ മക്കളെ രക്ഷിച്ച ശേഷം അബ്ദുള്‍ റസാഖ് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂന്ന് മക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്‍റെ ഏക അത്താണിയായിരുന്നു അബ്ദുള്‍ റസാഖ്. വാർത്തയറിഞ്ഞ മോഹൻലാൽ തന്‍റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍റെ ധനസഹായം കുടുംബത്തിന് നൽകുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. തുടർന്ന് ഫൗണ്ടേഷൻ ഡയറക്ടർ മേജർ രവി തിരുനാവായ സൗത്ത് പല്ലാറിലെ റസാഖിന്‍റെ ഭാര്യ വീട്ടിലെത്തി ഒരു ലക്ഷം രൂപയുടെ ചെക്ക് മക്കൾക്ക് കൈമാറി.

അബ്ദുള്‍ റസാഖിന്‍റെ കുടുംബത്തിന് മോഹന്‍ലാലിന്‍റെ സഹായം

ഫോണിലൂടെ മോഹന്‍ലാല്‍ റസാഖിന്‍റെ മക്കളെ ആശ്വസിപ്പിച്ചു. രണ്ട് ആൺമക്കളുടെയും ഡിഗ്രി വരെയുള്ള വിദ്യാഭ്യാസ ചെലവ് ഫൗണ്ടേഷൻ ഏറ്റെടുക്കും. കുടുംബത്തിന് വീടിന്‍റെ ആവശ്യമുണ്ടെങ്കിൽ പരിശോധിച്ച് വേണ്ട നടപടി കൈകൊള്ളുമെന്നും മേജർ രവി അറിയിച്ചു. കുട്ടികള്‍ക്ക് ധൈര്യം പകര്‍ന്നും തന്‍റെ കൈവശമുള്ള മുഴുവൻ പണവും നൽകിയുമാണ് അദ്ദേഹം മടങ്ങിയത്.

Last Updated : Aug 18, 2019, 6:40 AM IST

ABOUT THE AUTHOR

...view details