മലപ്പുറം: യു.പി പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍റെ മോചനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് ടി.എന്‍ പ്രതാപന്‍ എംപി. പൊലീസ് കസ്റ്റഡിയിലായി രണ്ടാഴ്ച്ചയോളമായിട്ടും എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമല്ലെന്നും ആശങ്ക വര്‍ധിച്ചതായും സിദ്ദിഖ് കാപ്പന്‍റെ ഭാര്യ റൈഹാനത്തും പറഞ്ഞു. സിദ്ദിഖ് കാപ്പന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് ഓപ്പൺ ഫോറം സംഘടിപ്പിച്ചു. സിദ്ദിഖ് കാപ്പന്‍റെ മോചനത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് ടി.എന്‍ പ്രതാപന്‍ എം.പി വ്യക്തമാക്കി.
സിദ്ദിഖ് കാപ്പന്‍റെ മോചനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് ടി.എന്‍ പ്രതാപന്‍ എം.പി - journalist Siddique Kappan's release
സിദ്ദിഖ് കാപ്പന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് ഓപ്പൺ ഫോറം സംഘടിപ്പിച്ചു
സിദ്ദിഖ് കാപ്പന്‍റെ മോചനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് ടി.എന്‍ പ്രതാപന്‍ എം.പി
സിദ്ദിഖ് കാപ്പൻ അറസ്റ്റിലായി ഇത്രയും ദിവസമായിട്ടും ഡല്‍ഹിയിലെ അഭിഭാഷകന് പോലും കാണാനായിട്ടില്ലെന്നും ദിനേന പുതിയ കേസുകൾ എടുക്കുന്നതും ആശങ്ക വര്‍ധിപ്പിച്ചതായി സിദ്ദിഖ് കാപ്പന്‍റെ ഭാര്യ റൈഹാനത്തും പറഞ്ഞു. കെപിസിസി സെക്രട്ടറി കെ.പി നൌഷാദലിയുടെ നേതൃത്വത്തില്‍ മലപ്പുറം കലക്ട്രേറ്റ് പരിസരത്ത് സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ എന്‍.പി ചെക്കുട്ടി, വി.ആര്‍ അനൂപ്, നൗഫൽ ബാബു തുടങ്ങിയവരും പങ്കെടുത്തു.