മലപ്പുറം: റീ പോളിങ് നടന്ന തിരൂരങ്ങാടി നഗരസഭ 34-ാം വാര്‍ഡില്‍ യുഡിഎഫിന് വിജയം. മുസ്ലിം ലീഗ് സ്ഥാനാർഥി ജാഫര്‍ കുന്നത്തേരിയാണ് 99 വോട്ടുകൾക്ക് വിജയിച്ചത്. എല്‍ഡിഎഫിന്‍റെ സ്വതന്ത്രൻ ടി.പി.റഷീദിന് 279 വോട്ട് ലഭിച്ചു. എന്‍ഡിഎയുടെ ടി.പി. രവീന്ദ്രന് ഒമ്പത് വോട്ടുകളാണ് ലഭിച്ചത്.
റീ പോളിങ് നടന്ന തിരൂരങ്ങാടി നഗരസഭ 34-ാം വാര്‍ഡില്‍ യുഡിഎഫിന് വിജയം - മുസ്ലിം ലീഗ് സ്ഥാനാർഥി ജാഫര്‍ കുന്നത്തേരി
മുസ്ലിം ലീഗ് സ്ഥാനാർഥി ജാഫര്‍ കുന്നത്തേരിയാണ് 99 വോട്ടുകൾക്ക് വിജയിച്ചത്
റീ പോളിങ് നടന്ന തിരൂരങ്ങാടി നഗരസഭ 34-ാം വാര്‍ഡില്‍ യുഡിഎഫിന് വിജയം
യന്ത്രത്തകരാർ മൂലം ഡിസംബർ 14ന് നടന്ന വോട്ടിങ്ങ് തെരഞ്ഞെടുപ്പ് കമ്മീഷൻ അസാധുവാക്കിയിരുന്നു. ഇതോടെ തിരൂരങ്ങാടി നഗരസഭയിൽ ആകെയുള്ള 39 സീറ്റുകളിൽ യുഡിഎഫിന്‍റെ അംഗബലം 33 ആയി. നഗരസഭയിൽ യുഡിഎഫിന് പുറമേ എൽഡിഎഫിന് നാലു സീറ്റുകളും ലീഗിന്‍റെ രണ്ട് വിമതരുമാണ് വിജയിച്ചത്.