കേരളം

kerala

ETV Bharat / state

തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പിന്‍റെ കാമറക്കണ്ണില്‍ - tirurangadi

ജൂലൈ മാസത്തിൽ മാത്രം തിരൂരങ്ങാടി മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലൂടെ 450 കേസുകളിലായി 3,70000 രൂപയോളം പിഴ ഈടാക്കിയിരുന്നു.

തിരൂരങ്ങാടി

By

Published : Aug 2, 2019, 11:52 PM IST

മലപ്പുറം: നിയമം തെറ്റിച്ച് ഓടുന്ന വാഹനങ്ങളെ ക്യാമറയിൽ പകർത്തി വാഹനപരിശോധന ശക്തമാക്കിയിരിക്കുകയാണ് തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ്. ക്യാമറയിൽ പകർത്തുന്ന ചിത്രങ്ങളിൽ നിന്ന് വാഹന നമ്പറും ഡ്രൈവറുടെ മുഖവും പരിശോധിച്ച് നോട്ടീസ് അയക്കുകയാണ് പരിശോധനയുടെ ആദ്യഘട്ടം. മോട്ടോർ വാഹന വകുപ്പിന്‍റെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയ ശേഷമാണ് തുടർനടപടികൾ.

നിയമം തെറ്റിച്ച് ഓടുന്ന വാഹനങ്ങളെ ക്യാമറയിൽ പകർത്തി തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ്

റോഡിൽ നിന്നുള്ള കൂടുതൽ പരിശോധന ഒഴിവാക്കി ക്യാമറയുടെ സഹായത്തോടെ നടപ്പിലാക്കുന്ന പുതിയ പരിശോധനയിൽ നിരവധി നിയമ ലംഘനങ്ങളാണ് പിടികൂടാൻ സാധിക്കുന്നത്. മോട്ടോർ വാഹന വകുപ്പിന്‍റെ വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ കുറ്റകൃത്യങ്ങൾ ക്യാമറയിൽ പകർത്തിയാണ് പരിശോധന. ജൂലൈ മാസത്തിൽ മാത്രം തിരൂരങ്ങാടി മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലൂടെ 450 കേസുകളിലായി 3,70000 രൂപയോളം പിഴ ഈടാക്കിയിരുന്നു. സ്കൂൾ, കോളജ് പരിസരത്തെ സ്റ്റോപ്പുകളിൽ നിർത്താതെ പോകുന്ന സ്വകാര്യ ബസുകൾക്കെതിരെ നടപടിയെടുത്തതായി തിരൂരങ്ങാടി ജോയിൻ ആർടിഒ ഷാജു എ ബക്കർ പറഞ്ഞു. എം വി ഐമാരായ വി പ്രസാദ്, സുനിൽ ബാബു, അബ്ദുൽ കരീം ചാലിൽ, ടി പി സുരേഷ് ബാബു, ഷാജി കെ രാജ് എന്നിവരാണ് പരിശോധനക്ക് നേതൃത്വം നൽകുന്നത്.

ABOUT THE AUTHOR

...view details