മലപ്പുറം: കുറ്റിപ്പുറം സിഗ്നല്‍ ജംങ്‌ഷനില്‍ ടിപ്പര്‍ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. ശനിയാഴ്ച്ച രാവിലെ 11 മണിയ്‌ക്കാണ് അപകടമുണ്ടായത്. ദേശീയപാത 66 ലെ കുറ്റിപ്പുറം ജംങ്‌ഷനിലാണ് അപകടം നടന്നത്.
കുറ്റിപ്പുറത്ത് ടിപ്പര്‍ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് അപകടം - malappuram
ശനിയാഴ്ച്ച രാവിലെ 11 മണിയ്‌ക്കാണ് സംഭവം നടന്നത്.
കുറ്റിപ്പുറത്ത് ടിപ്പര്‍ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് അപകടം
നിയന്ത്രണം നഷ്ടമായ ടിപ്പര്‍ ലോറി വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോയില്‍ ഇടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കുറ്റിപ്പുറം പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
ALSO READ:'പുനഃസംഘടന ചര്‍ച്ച നടത്തി', പരാതി എന്താണെന്ന് അറിയില്ലെന്ന് കെ സുധാകരന്‍