തുഞ്ചൻ പറമ്പിൽ ആയിരങ്ങൾ ആദ്യാക്ഷരം കുറിച്ചു - Thunjan parambu Vijaya dashami Celebrations in Thirur
പുലർച്ചെ അഞ്ച് മണിയോടെ ആരംഭിച്ച വിദ്യാരംഭത്തില്‍ ആയിരക്കണക്കിന് കുരുന്നുകളാണ് ആദ്യാക്ഷരം കുറിക്കാൻ എത്തിയത്. കൃഷ്ണശിലാ മണ്ഡപത്തിലും സരസ്വതി മണ്ഡപത്തിലും പ്രശസ്തരുടെ സാന്നിധ്യത്തിൽ കുരുന്നുകൾ ഹരിശ്രീ കുറിച്ചു.

തുഞ്ചൻ പറമ്പിൽ ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകളെത്തി
മലപ്പുറം: വിജയദശമി നാളില്‍ അറിവിന്‍റെ ആദ്യാക്ഷരം നുകരാൻ മലയാള ഭാഷാപിതാവിന്‍റെ മണ്ണിൽ ആയിരക്കണക്കിന് കുരുന്നുകളെത്തി. പുലർച്ചെ അഞ്ച് മണി മുതലാണ് തുഞ്ചൻപറമ്പിൽ കുട്ടികളുടെ എഴുത്തിനിരുത്തൽ ആരംഭിച്ചത്. വിദ്യാരംഭം കുറിക്കുന്നവർക്ക് പ്രമാണ പത്രികയും അക്ഷര കാർഡും നൽകി. തുഞ്ചൻ സ്മാരക ഓഡിറ്റോറിയത്തിലെ കൃഷ്ണശിലാ മണ്ഡപത്തിൽ പാരമ്പര്യ എഴുത്താശാന്മാരായ വഴുതക്കാട് മുരളീധരൻ, പ്രദേഷ് പണിക്കർ, പി. സി. സത്യനാരായണൻ എന്നിവരാണ് കുട്ടികൾക്ക് ആദ്യാക്ഷരം പകർന്നത്.
തുഞ്ചൻ പറമ്പിൽ ആയിരങ്ങൾ ആദ്യാക്ഷരം കുറിച്ചു
Last Updated : Oct 8, 2019, 4:35 PM IST