മലപ്പുറം: കാരാത്തോട് ഗുണ്ടാ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രിയാണ് ആക്രമണം ഉണ്ടായത്. കാരാത്തോട് സ്വദേശികളായ മുഹമ്മദ് കുട്ടി, അസലു, നിഷാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബേക്കറി നടത്തുന്ന അസലു നേരെയാണ് ആദ്യം ആക്രമണം ഉണ്ടായത്. ഇയാളുടെ സഹോദരിയുടെ മക്കള്‍ രക്ഷിക്കാന്‍ എത്തിയപ്പോള്‍ ഇവരെയും ആക്രമിച്ചു.
മലപ്പുറത്ത് ഗുണ്ടാ ആക്രമണം; മൂന്ന് പേര്‍ക്ക് പരിക്ക് - ഗുണ്ടാ ആക്രമണം
ആയുധങ്ങളുമായി എത്തിയ സംഘം നാട്ടുകാരെ ആക്രമിക്കുകയായിരുന്നു.
മലപ്പുറത്ത് ഗുണ്ടാ ആക്രമണം
കാരാത്തോട് ടൗണില്‍ കഴിഞ്ഞ ദിവസം ചില ആളുകള്‍ തമ്മില്‍ വാക്കുതര്‍ക്കവും കയ്യേറ്റവും നടന്നിരുന്നു. അവരില്‍ ചിലരെ അന്വേഷിച്ചാണ് ഇരുപതോളം വരുന്ന സംഘം രണ്ട് കാറുകളിലായി രാത്രിയില്‍ കാരാത്തോട് എത്തിയത്. ഇവരെ കിട്ടാതായതോടെ സംഘം നാട്ടുകാര്‍ക്ക് നേരെ തിരിയുകയായിരുന്നു. പരിക്കേറ്റവരെ ആദ്യം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് മലപ്പുറം സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ മലപ്പുറം പൊലീസ് കേസെടുത്തു.
Last Updated : Jun 11, 2019, 5:07 PM IST