കേരളം

kerala

ETV Bharat / state

കുഴല്‍ പണം തട്ടിയെടുത്ത സംഘത്തിലെ രണ്ട് പേര്‍ കൂടി പിടിയില്‍ - മലപ്പുറം കുഴല്‍ പണം

താനൂർ സ്വദേശികളായ പള്ളിയാലിൽ തൊടി മുഹമ്മദ് യഹിയ, വട്ടപ്പറമ്പത്ത് ഹംസ എന്നിവരാണ് പിടിയിലായത്

കുഴല്‍ പണം  black money  കുഴൽ പണവേട്ട  മലപ്പുറം കുഴല്‍ പണം
കുഴല്‍ പണം തട്ടിയെടുത്ത സംഘത്തിലെ രണ്ട് പേര്‍ കൂടി പിടിയില്‍

By

Published : Feb 19, 2020, 11:26 PM IST

മലപ്പുറം: കോട്ടക്കൽ വലിയപറമ്പിൽ 3.25 കോടി രൂപയുടെ കുഴൽ പണം തട്ടാൻ ശ്രമിച്ച സംഘത്തിലെ രണ്ട് പേർ കൂടി പിടിയില്‍. മുഖ്യസൂത്രധാരനടക്കം മൂന്ന് പേർ നേരത്തെ പിടിയിലായിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. താനൂർ സ്വദേശികളായ പള്ളിയാലിൽ തൊടി മുഹമ്മദ് യഹിയ, വട്ടപ്പറമ്പത്ത് ഹംസ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.

ഫെബ്രുവരി 16നായിരുന്നു കേസിനാസ്‌പദമായ സംഭവം. കുഴൽ പണവുമായി പോവുകയായിരുന്ന ഓട്ടോ റിക്ഷ തടഞ്ഞ് സംഘം പണം തട്ടിയെടുക്കുകയായിരുന്നു. എന്നാല്‍ ഇതിനിടെ വാഹനം അപകടത്തില്‍പ്പെടുകയും നാട്ടുകാർ വാഹനത്തിൽ നിന്നും പണം കണ്ടെത്തുകയുമായിരുന്നു.

ABOUT THE AUTHOR

...view details