കേരളം

kerala

ETV Bharat / state

മലപ്പുറത്ത് മൂന്ന് പേർക്ക് കൂടി കൊവിഡ്; ഒരാൾ പൊലീസ് ഉദ്യോഗസ്ഥന്‍ - ഉദ്യോഗസ്ഥ

രോഗം സ്ഥിരീകരിച്ച പ്രവാസികളായ രണ്ട് പേർ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാൾ വയനാട് ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്

മലപ്പുറം  Malappuram  കൊവിഡ് 19  സ്ഥിരീകരിച്ചു  tested positive  പൊലീസ്  ഉദ്യോഗസ്ഥ  പ്രവാസികൾ
മലപ്പുറത്ത് മൂന്ന് പേർക്ക് കൂടി കൊവിഡ്; ഒരാൾ വയനാട് പൊലീസ് ഉദ്യോഗസ്ഥനാണ്

By

Published : May 13, 2020, 10:39 PM IST

മലപ്പുറം : ജില്ലയിൽ ഇന്ന് മൂന്നുപേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഒരു പൊലീസ് ഉദ്യോഗസ്ഥനുൾപ്പെടെ കഴിഞ്ഞ ദിവസം തിരിച്ചെത്തിയ രണ്ട് പ്രവാസികൾക്കുമാണ് ജില്ലയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച പ്രവാസികളായ രണ്ട് പേർ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാൾ വയനാട് ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്. മെയ് ഏഴിന് അബുദബിയില്‍ നിന്നെത്തിയ മാറഞ്ചേരി പുറങ്ങ് സ്വദേശിക്കും (50) ദുബായില്‍ നിന്നെത്തിയ തവനൂര്‍ സ്വദേശിക്കുമാണ് (64) രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ഇതോടെ വിദേശത്ത് നിന്ന് മലപ്പുറത്ത് എത്തിയവരിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി. അതേസമയം ഇന്ന് ജില്ലയിൽ മൂന്നാമതായി രോഗം സ്ഥിരീകരിച്ച പൊലീസുകാരൻ വയനാട് മാനന്തവാടി സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ്. മലപ്പുറം പെരുവെള്ളൂർ സ്വദേശിയായ ഇയാൾക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് പകർന്നത്. ഇപ്പോൾ വയനാട് ജില്ലാ ആശുപത്രിയില്‍ ചികിൽസയിലാണ്. എന്നാൽ രോഗം ബാധിച്ച പൊലീസ് ഉദ്യോഗസ്ഥനെ മലപ്പുറം ജില്ലയിലെ രോഗ ബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്തില്ല എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ സക്കീന അറിയിച്ചു.

ABOUT THE AUTHOR

...view details