കേരളം

kerala

ETV Bharat / state

10 ലക്ഷത്തിന്‍റെ പുകയില ഉൽപന്നങ്ങളുമായി മൂന്നംഗ സംഘം പിടിയിൽ - tobacco products

പുകയില ഉൽപന്നങ്ങൾ ആറിലധികം ചാക്കുകളില്‍ നിറച്ച നിലയിലായിരുന്നു. പ്രതികൾ സഞ്ചരിച്ച വാഹനവും വിൽപ്പന നടത്തിയ കിട്ടിയ 11,000 രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

മലപ്പുറം  malappuram  പുകയില ഉൽപന്നം  മങ്കട പൊലീസ്  mankada police  tobacco products  seized
10 ലക്ഷത്തോളം വിലയുള്ള പുകയില ഉൽപന്നങ്ങളുമായി മൂന്നംഗസംഘം പിടിയിൽ

By

Published : Jun 30, 2020, 9:02 PM IST

മലപ്പുറം: 10 ലക്ഷത്തിന്‍റെ പുകയില ഉൽപന്നങ്ങളുമായി ദക്ഷിണ കന്നട സ്വദേശി അടക്കം മൂന്നു പേർ പെരിന്തൽമണ്ണയിൽ അറസ്റ്റിലായി. ദക്ഷിണ കന്നട സ്വദേശി ഷംസുദ്ദീൻ (25), കാസർകോട് സ്വദേശി ബദറുദ്ദീൻ (30), വയനാട് സ്വദേശി നസീർ എന്നിവരാണ് മങ്കട പൊലീസിന്‍റെ പിടിയിലായത്. ഒന്നാം പ്രതിയായ ഷംസുദീന്‍റെ സഹായത്തോടെ മറ്റു പ്രതികൾ മംഗലാപുരത്ത് നിന്നും പുകയില ഉൽപ്പന്നങ്ങൾ ശേഖരിച്ച് കാറുമായി പെരിന്തൽമണ്ണയിലേക്ക് വരുന്ന വഴി തിരൂർക്കാട് വെച്ചാണ് പിടിയിലായത്. പുകയില ഉൽപന്നങ്ങൾ ആറിലധികം ചാക്കുകളില്‍ നിറച്ച നിലയിലായിരുന്നു. പ്രതികൾ സഞ്ചരിച്ച വാഹനവും വിൽപ്പന നടത്തിയ കിട്ടിയ 11,000 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. പെരിന്തൽമണ്ണ എസിപി ഹേമലതയ്ക്ക് കിട്ടിയ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മങ്കട സബ് ഇൻസ്പെക്ടർ ബി. പ്രദീപ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടിയത്.

ABOUT THE AUTHOR

...view details