മലപ്പുറം: കോട്ടയ്ക്കലിൽ ആയുർവേദ ഡോക്‌ടറുടെ വീട്ടിൽ നിന്ന് 30 പവൻ സ്വർണവും 30,000 രൂപയും കവർന്ന കേസിൽ അന്തർസംസ്ഥാന മോഷ്‌ടാവടക്കം മൂന്നു പേർ പിടിയിൽ. പ്രതികളായ മഞ്‌ജുനാഥ്, ഭാര്യ പാഞ്ചാലി, കൂട്ടാളി അറുമുഖൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 17 പവൻ സ്വർണവും 160000 രൂപയും കണ്ടെടുത്തു. തിരൂർ ഡി.വൈ.എസ്.പി സുരേഷ് ബാബുവിനെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.
കോട്ടയ്ക്കലിൽ കവര്‍ച്ചാ കേസില്‍ മൂന്നു പേർ പിടിയിൽ
ആയുർവേദ ഡോക്‌ടറുടെ വീട്ടിൽ നിന്ന് 30 പവൻ സ്വർണവും 30,000 രൂപയും കവർന്ന കേസിൽ അന്തർസംസ്ഥാന മോഷ്‌ടാവായ മഞ്‌ജുനാഥ്, ഭാര്യ പാഞ്ചാലി, കൂട്ടാളി അറുമുഖൻ എന്നിവരാണ് അറസ്റ്റിലായത്.
കോട്ടയ്ക്കലിൽ കവര്‍ച്ചാ കേസില്‍ മൂന്നു പേർ പിടിയിൽ
കഴിഞ്ഞമാസമാണ് ഡോക്‌ടറുടെ വീട്ടില്‍ സംഘം മോഷണം നടത്തിയത്. സ്വർണം വിറ്റ് മഞ്ജുനാഥ് വാങ്ങിയ മിനിലോറി കവർച്ചയ്ക്ക് വേണ്ടി യാത്ര യാത്രചെയ്യാൻ ഉപയോഗിക്കുന്ന സ്‌കൂട്ടർ എന്നിവ പൊലീസ് കണ്ടെടുത്തു. സ്വർണം വിൽക്കാൻ സഹായിച്ചതിനാലാണ് ഭാര്യ പാഞ്ചാലിയെ പൊലീസ് അറസ്റ്റ് ചെയ്‌തത്. മഞ്ജുനാഥ് സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലെ കവർച്ച കേസുകളിൽ പ്രതിയാണ്. അടഞ്ഞുകിടക്കുന്ന വീടുകൾ പകൽ നിരീക്ഷിച്ചശേഷം രാത്രി എത്തി കവർച്ച നടത്തുകയാണ് സംഘത്തിന്‍റെ രീതിയെന്ന് പൊലീസ് പറഞ്ഞു.
Last Updated : Jan 25, 2020, 11:39 AM IST