കേരളം

kerala

ETV Bharat / state

സിനിമയെ വ്യാപാരമായി കാണുന്നവര്‍ അനീതിക്കെതിരെ ശബ്‌ദമുയര്‍ത്തില്ല: അടൂര്‍ ഗോപാലകൃഷ്‌ണന്‍ - പുരോഗമന കലാസാഹിത്യ സംഘം

പ്രതിഷേധിച്ചവര്‍ നോട്ടപ്പുള്ളികളായെന്നും അവര്‍ക്കെതിരെ കടുത്ത കാട്ടാളത്തമാണ് ഭരണകൂടം കാണിക്കുന്നതെന്നും അടൂര്‍ ഗോപാലകൃഷ്‌ണന്‍ പറഞ്ഞു.

അടൂര്‍ ഗോപാലകൃഷ്‌ണന്‍  മലപ്പുറം വാര്‍ത്തകള്‍  പുരോഗമന കലാസാഹിത്യ സംഘം  adoor gopalakrishnan
അടൂര്‍ ഗോപാലകൃഷ്‌ണന്‍

By

Published : Jan 15, 2020, 11:34 AM IST

മലപ്പുറം: സിനിമയെ വ്യാപാരമായി കാണുന്നവര്‍ ഒരിക്കലും അനീതിക്കെതിരെ ശബ്‌ദമുയര്‍ത്തില്ലെന്നും അവര്‍ അധികാര കേന്ദ്രങ്ങളില്‍ നിന്നും കിട്ടുന്ന ആനുകൂല്യങ്ങള്‍ കാത്തിരിക്കുന്നവരാണെന്നും അടൂര്‍ ഗോപാലകൃഷ്‌ണന്‍ കുറ്റപ്പെടുത്തി. പുരോഗമന കലാസാഹിത്യ സംഘത്തിന്‍റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സിനിമയെ വ്യാപാരമായി കാണുന്നവര്‍ അനീതിക്കെതിരെ ശബ്‌ദമുയര്‍ത്തില്ലെന്ന് അടൂര്‍ ഗോപാലകൃഷ്‌ണന്‍

പ്രതിഷേധിച്ചവര്‍ നോട്ടപ്പുള്ളികളായെന്നും അവര്‍ക്കെതിരെ കടുത്ത കാട്ടാളത്തമാണ് ഭരണകൂടം കാണിക്കുന്നതെന്നും അടൂര്‍ ഗോപാലകൃഷ്‌ണന്‍ പറഞ്ഞു. ആശങ്കാജനകമായ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. രാജ്യം സംരക്ഷിക്കേണ്ടത് ഒരോ പൗരന്‍റെയും കടമയും അവകാശവുമാണ്. എല്ലാവരും യോജിച്ച് നില്‍ക്കേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details