കേരളം

kerala

ETV Bharat / state

കവളപ്പാറ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് ഒരുങ്ങി - വീട്

നെക്സസ് ചെയർമാൻ അഹമ്മദ് ഇക്ബാൽ കുനിയിൽ നൽകിയ ഒന്നര ഏക്കർ സ്ഥലത്ത് ജ്യോതി ലാബ്സ് ലിമിറ്റഡ് ചെയർമാൻ എം.പി. രാമചന്ദ്രനാണ് 15 വീടുകൾ നിർമ്മിച്ച് നൽകിയത്.

മലപ്പുറം  കവളപ്പാറ  ദുരന്തം  മഹാപ്രളയം  സ്നേഹ ഗ്രാമം  കെ.ടി. ജലീൽ  വീട്  Kavalappara disaster
കവളപ്പാറ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് ഒരുങ്ങി

By

Published : Jun 28, 2020, 5:13 PM IST

മലപ്പുറം : കവളപ്പാറ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് സ്നേഹ ഗ്രാമം പദ്ധതിയിലൂടെ നിർമ്മിച്ച വീടുകൾ കൈമാറി. താക്കോൽ ദാനം മന്ത്രി കെ.ടി. ജലീലും ഗോപിനാഥ് മുതുകാടും ചേർന്ന് നിർവഹിച്ചു.

നെക്സസ് ചെയർമാൻ അഹമ്മദ് ഇക്ബാൽ കുനിയിൽ നൽകിയ ഒന്നര ഏക്കർ സ്ഥലത്ത് ജ്യോതി ലാബ്സ് ലിമിറ്റഡ് ചെയർമാൻ എം.പി. രാമചന്ദ്രനാണ് 15 വീടുകൾ നിർമ്മിച്ച് നൽകിയത്. വൈദ്യുതി കണക്ഷനും കിണറും ഉൾപ്പെടുത്തി പൂർണമായും താമസയോഗ്യമായ തരത്തിലാണ് വീടുകൾ കൈമാറിയത്. നറുക്കെടുപ്പിലൂടെയാണ് 15 കുടുബങ്ങൾക്ക് വീട് നൽകിയത്.

കവളപ്പാറ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് ഒരുങ്ങി

പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവർക്ക് മാനസികാരോഗ്യം വീണ്ടെടുക്കുന്നതിനായി ഗോപിനാഥ് മുതുകാടിന്‍റെ നേതൃത്വത്തിൽ മോട്ടിവേഷൻ പരിപാടി സംഘടിപ്പിച്ചിരുന്നു. ആ പരിപാടിക്കിടെ നടത്തിയ അഭ്യർഥനയിലാണ് അഹമ്മദ് ഇഖ്ബാൽ കുനിയിൽ തന്‍റെ ഒന്നരയേക്കർ സ്ഥലം ഭവനരഹിതരെ പുനരധിവസിപ്പിക്കാൻ വിട്ട് നൽകിയത്. തുടർന്ന് എം.പി രാമചന്ദ്രൻ വീടുകളുടെ നിർമ്മാണ ചുമതല ഏറ്റെടുക്കുകയായിരുന്നു.

ചടങ്ങിൽ ഗോപിനാഥ്‌ മുതുകാട്, നെക്സസ് ചെയർമാൻ അഹമ്മദ് ഇക്ബാൽ, ജ്യോതി ലാബ്സ് ലിമിറ്റഡ് സ്റ്റേറ്റ് സെയിൽസ് മാനേജർ കെ കൃഷ്ണ ദാസ്, ജില്ലാ ഇൻ ചാർജ് അഖിലേഷ് സതീഷ്, കെ ഷമീർ, സി വിഷ്ണു, മുജീബ് റഹ്മാൻ, മുനീർ അരീക്കോട്, ഗഫൂർ എന്നിവർ പങ്കെടുത്തു.

ABOUT THE AUTHOR

...view details