മലപ്പുറം: കരിപ്പൂരിൽ നടന്ന വിമാനാപകടത്തിൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവർക്കിന്നും ആ മരവിപ്പ് മാറിയിട്ടില്ല. ഓരോ ജീവനും കൊണ്ട് ആദ്യം കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോടിലെ ആശുപത്രിയിലേക്ക് പോയ അനുഭവങ്ങൾ മറക്കാനാവില്ല എന്നും ഇവർ പറയുന്നു.
കരിപ്പൂർ വിമാനപകടം; നടുക്കം മാറാതെ രക്ഷാപ്രവർത്തകർ - മലപ്പുറം
ക്യാപ്റ്റൻ ഉൾപ്പെടെയുള്ളവരെ രക്ഷിക്കാൻ കഴിയാത്ത ദുഃഖവും ഇവർ പങ്കുവെയ്‌ക്കുന്നു
വെള്ളിയാഴ്ച വൈകീട്ടായിരുന്നു നാടിനെ നടുക്കിയ വിമാന അപകടം കരിപ്പൂരിൽ ഉണ്ടായത്. റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ നിയന്ത്രണം നഷ്ടമായി 30 അടി താഴ്ചയിലേക്കു ആണ് വിമാനം തകർന്ന് വീണത്. തകർന്ന ഉടനെ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവർ ഓരോ ജീവനും രക്ഷിക്കാനുള്ള അന്തിമ ശ്രമത്തിലായിരുന്നു. ആദ്യം കൊണ്ടോട്ടിയിലെ ഹോസ്പിറ്റലിലേക്കും. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ്, മഞ്ചേരി മെഡിക്കൽ കോളജ്, മറ്റു സ്വകാര്യ ഹോസ്പിറ്റൽ തുടങ്ങിയവയ്ക്കെല്ലാം അതിവേഗത്തിൽ അപകടം പറ്റിയവരെ മാറ്റാൻ സാധിച്ചു. ആ സന്തോഷത്തിലാണ് ഈ വീടുകളിൽ ക്വാറന്‍റൈനിൽ കഴിയുന്നത്. അതേ സമയം ക്യാപ്റ്റൻ ഉൾപ്പെടെയുള്ള 18 പേരെ രക്ഷിക്കാനായില്ലെന്ന ദുഃഖവും ഇവർ പങ്കുവെക്കുന്നു.