കാർട്ടൂണിസ്റ്റ് തോമസ് ആന്‍റണി അന്തരിച്ചു - kerala cartoon academy
ദീർഘകാലം ദീപിക ദിനപത്രത്തിൽ സേവനമനുഷ്ഠിച്ച തോമസ് ആന്‍റണി ഏറെക്കാലം കോട്ടയം പ്രസ് ക്ലബ്ബ് സെക്രട്ടറിയുമായിരുന്നു
മലപ്പുറം: പ്രശസ്ത കാരിക്കേച്ചറിസ്റ്റും കേരള കാർട്ടൂൺ അക്കാദമി സെക്രട്ടറിയുമായ തോമസ് ആന്‍റണി (62) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച പുലർച്ചെ നാലുമണിക്ക് കോട്ടക്കലില്‍ വച്ചായിരുന്നു അന്ത്യം. ചിത്രകലാ പരിഷത്ത് കോട്ടക്കൽ നടത്തുന്ന ചിത്രകലാ ക്യാമ്പിൽ പങ്കെടുക്കാൻ സ്വദേശമായ കോട്ടയത്ത് നിന്നെത്തിയ അദ്ദേഹത്തിന് രാത്രിയിൽ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. ഉടൻ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മെട്രോ വാർത്ത എക്സിക്യൂട്ടീവ് ആർട്ടിസ്റ്റായിരുന്നു തോമസ് ആന്‍റണി. ദീർഘകാലം ദീപിക ദിനപത്രത്തിൽ സേവനമനുഷ്ഠിച്ച തോമസ് ആന്‍റണി ഏറെക്കാലം കോട്ടയം പ്രസ് ക്ലബ്ബ് സെക്രട്ടറിയുമായിരുന്നു.