മലപ്പുറം: തിരൂര്‍ പുഴയോരം ടൂറിസം പദ്ധതി പ്രതിസന്ധിയില്‍. പദ്ധതിയുടെ ഭാഗമായി വാങ്ങിയ രണ്ട് പെഡല്‍ ബോട്ടുകള്‍ ഇപ്പോള്‍ തിരൂര്‍ പുഴയില്‍ പ്രവര്‍ത്തന രഹിതമായി ഇട്ടിരിക്കുകയാണ്.പദ്ധതിയുടെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും തിരൂർ നഗരസഭയും സംയുക്തമായി ആരംഭിച്ച ബോട്ട് സർവീസ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഉദ്ഘാടനം ചെയ്‌തത്.
താറുമാറായി തിരൂര്‍ പുഴയോരം ടൂറിസം പദ്ധതി - മലപ്പുറം
പദ്ധതിയുടെ ഭാഗമായി വാങ്ങിയ രണ്ട് പെഡല്‍ ബോട്ടുകള്‍ തിരൂര്‍ പുഴയില്‍ പ്രവര്‍ത്തന രഹിതമായി ഇട്ടിരിക്കുകയാണ്

തിരൂര്‍ പുഴയോരം ടൂറിസം പദ്ധതി
താറുമാറായി തിരൂര്‍ പുഴയോരം ടൂറിസം പദ്ധതി
ഉദ്‌ഘാടനം കഴിഞ്ഞ് പത്ത് ദിവസം പിന്നിടുമ്പോഴും വിരലിലെണ്ണാവുന്ന സര്‍വീസുകള്‍ മാത്രമാണ് ഇതുവരെ നടത്താന്‍ കഴിഞ്ഞത്. സുരക്ഷാക്രമീകരണങ്ങള്‍ ഉണ്ടെങ്കിലും പേരിനൊരു ഒരു സെക്യൂരിറ്റി മാത്രമാണ് ഇവിടെയുള്ളത്. പദ്ധതിയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാനാവാത്തതും പുഴയിലെ മലിനീകരണവും പുഴയോര ടൂറിസം പദ്ധതിക്ക് വിനയായി. രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഇവിടെ ബോട്ട് സര്‍വീസ് നടത്തുന്നത്. 15 മിനിറ്റിന് ഒരാള്‍ക്ക് 50 രൂപയെന്ന നിരക്കിലാണ് സര്‍വീസ്.
Last Updated : Jan 1, 2020, 2:29 PM IST