മലപ്പുറം :തിരുനാവായ കൈത്തകരയിൽ 11 വയസുകാരനെ മദ്രസയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി കാടപടി സ്വദേശി ഒറുവിൽ ജംഷീർ ഷഹർബാനുവിന്‍റെ മൂത്ത മകൻ മുഹമ്മദ് സ്വാലിഹിനെയാണ് (11) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
തിരുനാവായ കൈത്തകരയിൽ 11 വയസുകാരന്‍ മദ്രസയിൽ തൂങ്ങി മരിച്ച നിലയിൽ - മലപ്പുറം തിരുന്നാവായ കൈത്തകരയിൽ മദ്രസാ വിദ്യാര്‍ഥി മരിച്ചു
മരിച്ചത് കൊണ്ടോട്ടി കാടപടി സ്വദേശി ഒറുവിൽ ജംഷീർ ഷഹർബാനുവിന്‍റെ മൂത്ത മകൻ മുഹമ്മദ് സ്വാലിഹ്, മദ്രസയില്‍ താമസിച്ച് പഠിക്കുകയായിരുന്നു
മലപ്പുറം തിരുന്നാവായ കൈത്തകരയിൽ 11 വയസുകാരനെ മദ്രസയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം തിരുനാവായ കൈത്തകര മസ്‌ജിദ് ഹിഫ്ളുൽ ഖുർആൻ കോളജിലെ വിദ്യാർഥിയാണ്. കോളജ് കെട്ടിടത്തിന് മുകളിലെ ഷീറ്റിന്‍റെ കമ്പിയിൽ തൂങ്ങിയ നിലയില്‍ ആയിരുന്നു. പുലർച്ചെയാണ് സംഭവം അറിയുന്നത്. ഇവിടെ താമസിച്ച് പഠിക്കുന്ന കുട്ടിയാണ്.
രാവിലെ സഹപാഠികളാണ് തൂങ്ങിയ നിലയിൽ വിദ്യാര്‍ഥിയെ കണ്ടത്. തുടർന്ന് പൊലീസെത്തി ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മാറ്റി. മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയമാണ് പൊലീസ് പങ്കുവയ്ക്കുന്നത്.