മലപ്പുറം: കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിന്‍റെ പി.എൽ.എഫ് സർവ്വേക്ക് തിരുനാവായ പഞ്ചായത്തില്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥരെ പ്രതിഷേധക്കാർ തടഞ്ഞു. ഉദ്യോഗസ്ഥരെ പഞ്ചായത്തിനകത്ത് തടഞ്ഞുവെച്ചു. കേന്ദ്ര സർക്കാരിന്‍റെ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍റ് പ്രോഗ്രാം ഇപ്ലിമെന്‍റിങ് മന്ത്രാലയത്തിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ സാമ്പിൾ സർവേ ഓഫീസ് മുഖേന ദേശ വ്യാപകമായി നടത്തുന്ന പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേക്കാണ് തിരുനാവായ ഗ്രാമപഞ്ചായത്തിൽ അനുമതി നിഷേധിച്ചത്.
സര്‍വേക്ക് അനുമതിയില്ല; അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു - സര്‍വ്വേക്ക് അനുമതി നിഷേധം
പി.എൽ.എഫ് സർവേക്ക് തിരുനാവായ പഞ്ചായത്തില്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥരെയാണ് പ്രതിഷേധക്കാർ തടഞ്ഞത്. ഉദ്യോഗസ്ഥരെ പഞ്ചായത്തിനകത്ത് തടഞ്ഞുവെച്ചു.
![സര്‍വേക്ക് അനുമതിയില്ല; അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു central statistical department National Sample Survey Office ministery of statistics and programme implementation പി.എൽ.എഫ് സർവ്വേ പീരിയോഡിക് ലേബർ ഫോഴ്‌സ് സർവ്വേ മലപ്പുറം ലേറ്റസ്റ്റ് ന്യൂസ് സര്‍വ്വേക്ക് അനുമതി നിഷേധം അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥരെ പ്രതിഷേധക്കാർ തടഞ്ഞു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5613722-thumbnail-3x2-malappuram.jpg)
ഒരു ബ്ലോക്കിന് കീഴിൽ ഒരു പഞ്ചായത്തിലെ മൂന്ന് വാർഡുകൾ സാമ്പിളായി എടുത്താണ് ആദ്യ ഘട്ടത്തിൽ സർവേ നടത്തുന്നത്. സർവേക്ക് ആവശ്യമായ രേഖകളും ഫീൽഡ് തല സഹായങ്ങളും നൽകണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് മേഖലാ സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ തിരുനാവായ പഞ്ചായത്തിന് കഴിഞ്ഞ 26 ന് കത്ത് നൽകിയിരുന്നു. ഇക്കാര്യം ഭരണസമിതി ചർച്ച ചെയ്യുകയും ജനങ്ങളിൽ എൻ.ആർ.സിയും സി.എ.എയും സംബന്ധിച്ച ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഒരു തരത്തിലുള്ള സർവേക്കും അനുമതി നൽകേണ്ടതില്ലെന്ന് പഞ്ചായത്ത് ഭരണസമിതി തീരുമാനിക്കുകയുമായിരുന്നു.