മലപ്പുറം: റോഡപകടങ്ങൾക്ക് അറുതി വരുത്താൻ പ്രവർത്തനങ്ങൾ ശക്തമാക്കി തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ്. നിരത്തിൽ നിയമ ലംഘനം നടത്തിയ നൂറ് വാഹനങ്ങൾക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് ഒറ്റ ദിവസം കൊണ്ട് നടപടിയെടുത്തു. ജില്ലയില്‍ ആദ്യമായാണ് ഒരു സബ് ആര്‍ടിഒ ഓഫീസിന് കീഴില്‍ ഒറ്റ ദിവസം കൊണ്ട് 100 വാഹനങ്ങള്‍ക്കെതിരെ നടപടി എടുക്കുന്നത്.
റോഡപകടങ്ങൾ ചെറുക്കാൻ തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് - തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ്
നിരത്തിൽ നിയമ ലംഘനം നടത്തിയ വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുന്നതിനൊപ്പം റോഡ് സുരക്ഷാ സന്ദേശങ്ങളടങ്ങിയ ലഘുലേഖകളും വിതരണം ചെയ്യുന്നുണ്ട്. നിയമം പാലിച്ച് എത്തുന്ന ഡ്രൈവര്‍മാരെ പ്രത്യേകം അഭിനന്ദിക്കാനും ഉദ്യോഗസ്ഥര്‍ മറന്നില്ല.

വള്ളിക്കുന്ന്, പരപ്പനങ്ങാടി, കോട്ടക്കല്‍, യൂണിവേഴ്‌സിറ്റി, വേങ്ങര, തെയ്യാല, പൂക്കിപ്പറമ്പ്, കക്കാട് എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് നൂറ് വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്ത്ത്. നൂറു കേസുകളിലായി 74000 രൂപ പിഴ ഈടാക്കി. തിരൂരങ്ങാടി താലൂക്ക് പരിധിയിലെ മുഴുവന്‍ വീടുകളിലും റോഡ് സുരക്ഷാ സന്ദേശം എത്തിക്കുക എന്ന ലക്ഷ്യത്തിൽ റോഡ് സുരക്ഷാ സന്ദേശങ്ങളടങ്ങിയ ലഘുലേഖകളും ഉദ്യോഗസ്ഥര്‍ വിതരണം ചെയ്തു. നിയമ ലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതോടപ്പം തന്നെ നിയമം പാലിച്ച് എത്തുന്ന ഡ്രൈവര്‍മാരെ പ്രത്യേകം അഭിനന്ദിക്കാനും ഉദ്യോഗസ്ഥര്‍ മറന്നില്ല.