മലപ്പുറം: തിരൂർ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിൻ ഇറങ്ങുമ്പോൾ, പൂക്കൾ നിറഞ്ഞ ഉദ്യാനത്തിലേക്കാണ് എത്തിയതെന്ന് വിചാരിക്കരുത്. മൂന്ന് പ്ലാറ്റ് ഫോമുകളുടെ ഇരുവശങ്ങളിലും പുഷ്പ സസ്യങ്ങളും ഔഷധ സസ്യങ്ങളും നിറഞ്ഞു നില്‍ക്കുകയാണ്. റെയില്‍വേ ജീവനക്കാരുടെ ശ്രമഫലമാണ് ഉദ്യാനസമാനമായ റെയില്‍വേ സ്റ്റേഷനായി തിരൂർ മാറാൻ കാരണം. റെയില്‍വെ മന്ത്രാലയത്തിന്‍റെ അഭിനന്ദനം കൂടി ലഭിച്ചതോടെ തിരൂർ റെയില്‍വേ സ്റ്റേഷൻ ഇപ്പോ വേറെ ലെവലാണ്.
ഉദ്യാനമല്ല, ഇതൊരു റെയില്‍വേ സ്റ്റേഷനാണ്... തിരൂർ വേറെ ലെവലാണ് - railway station
റെയില്‍വേ ജീവനക്കാരുടെ ശ്രമഫലമാണ് ഉദ്യാനസമാനമായ റെയില്‍വേ സ്റ്റേഷനായി തിരൂർ മാറാൻ കാരണം. റെയില്‍വെ മന്ത്രാലയത്തിന്‍റെ അഭിനന്ദനം കൂടി ലഭിച്ചതോടെ തിരൂർ റെയില്‍വേ സ്റ്റേഷൻ ഇപ്പോ വേറെ ലെവലാണ്.
പൂചെടികളും ഔഷധസസ്യങ്ങളും നിറഞ്ഞ് തിരൂർ റെയില്‍വെ സ്റ്റേഷന്‍
റെയില്‍വേയുടെ അഭിനന്ദന ട്വീറ്റിന് നിരവധി ആളുകളാണ് അഭിപ്രായം രേഖപ്പെടുത്തിയത്. അതോടൊപ്പം മറ്റ് ചില റെയില്‍വേ സ്റ്റേഷനുകളുടെ ശോച്യാവസ്ഥയും ട്വീറ്റില്‍ പങ്കുവെച്ചിട്ടുണ്ട്. ഏറ്റവും മികച്ച സ്റ്റേഷന്‍ കണ്ടെത്തുന്നതിന് റെയില്‍വേ സര്‍വേ നടത്തണമെന്നും അഭിപ്രായമുണ്ടായി. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ വാഗൺ ട്രാജഡി ദുരന്തത്തിന്‍റെ ഓർമകൾ ചൂളം വിളിക്കുന്ന തിരൂർ റെയില്‍വേ സ്റ്റേഷന്‍റെ മുഖം മാറുകയാണ്.
Last Updated : Sep 1, 2020, 9:04 PM IST