മലപ്പുറം: ഈ ദുരന്തകാലത്ത് സഹജീവികള്‍ക്ക് ഇത്രയേറെ കരുതലും സ്‌നേഹവും നല്‍കിയത് കേരള സര്‍ക്കാരും സംസ്ഥാനവും മാത്രമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ കെ.ടി ജലീല്‍.
കൊവിഡ് കാലത്ത് കേരളം പ്രവര്‍ത്തിച്ചത് തികഞ്ഞ കരുതലോടെയെന്ന് മന്ത്രി കെ.ടി ജലീല്‍ - തികഞ്ഞ കരുതലോടെ
എത്ര പ്രവാസികള്‍ മടങ്ങിയെത്തിയാലും അവര്‍ക്കെല്ലാം നിരീക്ഷണത്തില്‍ കഴിയുന്നതിനാവശ്യമായ സംവിധാനം മലപ്പുറം ജില്ലയില്‍ സജ്ജമാക്കിയതായി മന്ത്രി ഡോ കെ.ടി ജലീല്‍ പറഞ്ഞു
രോഗികൾക്കും അവരുടെ ബന്ധുക്കൾക്കും ലോക്ക് ഡൗണ്‍ മൂലം ദുരിതത്തിലായിപ്പോയ പാവങ്ങൾക്കും സാധ്യമായ സഹായങ്ങളെല്ലാം നമുക്ക് ചെയ്യാനായെന്നും ഇത്തരത്തില്‍ തികഞ്ഞ കരുതലോടെ പ്രവര്‍ത്തിച്ച ഒരു സംസ്ഥാനവും ഇന്ത്യയിലില്ലെന്നും മന്ത്രി പറഞ്ഞു. എത്ര പ്രവാസികള്‍ മടങ്ങിയെത്തിയാലും അവര്‍ക്കെല്ലാം നിരീക്ഷണത്തില്‍ കഴിയുന്നതിനാവശ്യമായ സംവിധാനം മലപ്പുറം ജില്ലയില്‍ സജ്ജമാക്കിയതായും മന്ത്രി പറഞ്ഞു. പ്രവാസികളുടെ മടങ്ങി വരവുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതിന് ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.