മലപ്പുറം:ദുരിതാശ്വാസ ക്യാമ്പിലെ ദുരിതം വിവരിച്ച് കവളപ്പാറ ആദിവാസി കോളനിയിലെ വയോധിക. ഇതിലും നല്ലത് കഴിഞ്ഞ പ്രളയത്തിൽ മരിക്കുകയായിരുന്നുവെന്നും മാതി. കവളപ്പാറ ദുരന്തത്തിന്‍റെ ബാക്കിപത്രം നേരിൽ കാണണമെങ്കിൽ പോത്തുകൽ ടൗണിലെ ഓഡിറ്റേറിയത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന മാതിയുടെ വാക്കുകൾ കേൾക്കണം. കഴിഞ്ഞ 10 മാസമായി ഒരു സുരക്ഷിതമായ വീടിനായി ഈ വയോധിക കാത്തിരിക്കുകയാണ്.
പ്രാഥമിക ആവശ്യങ്ങൾക്കുള്ള ശുചിമുറി ഇല്ല; ദുരിതാശ്വാസ ക്യാമ്പിൽ ദുരിത ജീവിതം
കഴിഞ്ഞ 10 മാസമായി ഒരു സുരക്ഷിതമായ വീടിനായി ഈ വയോധിക കാത്തിരിക്കുകയാണ്.
പ്രാഥമിക ആവശ്യങ്ങൾക്കുള്ള ശുചിമുറി ഇല്ല; ദുരിതാശ്വാസ ക്യാമ്പിൽ ദുരിത ജീവിതം
പോത്തുകൽ ദുരിതാശ്വാസ ക്യാമ്പിൽ പ്രാഥമിക ആവശ്യങ്ങൾക്കുള്ള ശുചിമുറി പോലു മില്ലെന്ന് ഇവർ പറയുന്നു. പൊട്ടിയൊലിക്കുന്ന ശുചിമുറിയിൽ ദുർഗന്ധം വമിക്കുപ്പോൾ പ്രളയത്തിൽ എല്ലാം നഷ്ടമായ ഇവർ അത് സഹിക്കേണ്ട ഗതികേടാണ്. അടുത്ത് എവിടെയെങ്കിലും വെള്ളമുണ്ടായിരുന്നെങ്കിൽ കോരി കൊണ്ട് വരാമായിരുന്നുവെന്ന് ഇവർ പറയുപ്പോൾ ദുരിതാശ്വാസ കേന്ദ്രത്തിന്‍റെ യഥാർഥ ചിത്രമാണ് മുന്നിൽ തെളിയുക.