മലപ്പുറം:വഴിക്കടവിൽ നിന്നും നിലമ്പൂരിലേക്ക് രാത്രികാലങ്ങളിൽ ബസ് സർവീസ് വേണമെന്ന് ആവശ്യമുയരുന്നു. രാത്രി എട്ട് മണിക്ക് ശേഷം വഴിക്കടവ് ഭാഗത്തു നിന്നും നിലമ്പൂരിലേക്ക് ബസ് സർവീസ് ഇല്ലാത്തതിനാൽ നിരവധി യാത്രക്കാരാണ് വലയുന്നത്. നിലമ്പൂർ, ചുങ്കത്തറ ഭാഗങ്ങളിലുള്ള നിരവധി പേർ വഴിക്കടവ് ടൗണിലെയും പരിസര പ്രദേശങ്ങളിലെയും വ്യാപാര സ്ഥാപനങ്ങളിലും മറ്റും ജോലി ചെയ്യുന്നുണ്ട്. ഇവർക്ക് കടകൾ അടച്ച ശേഷം ബസ് സൗകര്യം ഇല്ലാത്തതിനാൽ നാട്ടിലേക്ക് പോകാൻ ബുദ്ധിമുട്ടാണ്.
വഴിക്കടവ്-നിലമ്പൂര്‍ റൂട്ടില്‍ രാത്രികാലങ്ങളിൽ ബസ് സർവീസ് വേണമെന്ന് ആവശ്യം - മലപ്പുറം
ദീർഘദൂര ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും വഴിക്കടവ് ടൗണിൽ നിർത്താറില്ലെന്ന് നാട്ടുകാർ പറയുന്നു
വഴിക്കടവിൽ നിന്നും നിലമ്പൂരിലേക്ക് രാത്രികാലങ്ങളിൽ ബസ് സർവീസ് വേണമെന്ന് ആവശ്യമുയരുന്നു
അന്യ സംസ്ഥാന ബസുകൾ ഉണ്ടെങ്കിലും അതിൽ പൂര്‍ണമായും യാത്രക്കാര്‍ ഉണ്ടായിരിക്കും. ദീർഘ ദൂര ബസുകൾ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും വഴിക്കടവ് ടൗണിൽ നിർത്താറില്ലെന്ന് നാട്ടുകാർ പറയുന്നു. ഈ സമയങ്ങളിൽ വഴിക്കടവിൽ നിന്നും നിലമ്പൂരിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Last Updated : Jan 15, 2020, 7:54 PM IST